Image

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 08 May, 2021
 അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)
കോവിഡ് പടര്‍ന്നു  പന്തലിച്ചപ്പോള്‍ റെംഡീസീവര്‍ ഗുളികകള്‍ എത്തിച്ച ഇന്ത്യക്കു സഹായം നല്‍കേണ്ടത്ത് അമേരിക്കയുടെ കര്‍ത്തവ്യമാണെന്ന വൈസ് പ്രസിഡന്റ കമല ഹാരിസിന്റെ പ്രസ്താവന  ഇന്ത്യയുടെ മനസ് കുളിര്‍പ്പിക്കുന്നു. പ്രശ്നം ഇന്ത്യയുടേതല്ല ലോകത്തിന്റേതാണെന്ന നൊബേല്‍  സമ്മാന ജേതാക്കള്‍ അഭിജിത് ബാനര്ജിയുടെയും ഭാര്യ എസ്തര്‍ ഡഫ്ളോയുടെയും  പ്രസ്താവന മറ്റൊരു ആശ്വാസത്തുരുത്ത്.

'ആദ്യ തരംഗത്തില്‍ നാല് ദിവസം കൊണ്ട് ലോക് ഡൗണ്‍  പ്രഖ്യാപിച്ച ഇന്ത്ക്കു രണ്ടാം തരംഗത്തില്‍ ചുവടു പിഴച്ചു. വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയില്ല. പ്രശ്‌നം ഗുരുതരമായതിനാല്‍ ലോകം സഹായിച്ചെ  പറ്റൂ. ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി വച്ചതിനാല്‍ പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും അപകടത്തിലാണ്, ' എംഐടിയിലെ അഭിജിത്തും ഡഫ്ളോയും ന്യൂയോര്‍ക്ക്  ടൈംസിനോട് പറഞ്ഞു.

ഓക്‌സിജനും സിലിണ്ടറും മരുന്നും ഉപകരണങ്ങളുമായി യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ  തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ എത്തുന്നതിനിടയില്‍ ഡല്‍ഹിയിലെയും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലു
മുള്ള കെടുകാര്യസ്ഥിതിയെപ്പറ്റി ഡല്‍ഹി, അലഹബാദ്  ഹൈക്കോടതികളും സുപ്രീം കോടതിയും അപ്പപ്പോള്‍ ഇടപെടുന്നു എന്നത് വലിയ ആശ്വാസം ആണ്.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയായി ഉയര്‍ന്നപ്പോള്‍ കേരളത്തിലെ എണ്ണം നാലേമുക്കാല്‍ ലക്ഷമായി. ആകെ മരണം ഇന്ത്യയില്‍ 2.4 ലക്ഷം ആയപ്പോള്‍ കേരളത്തില്‍ അത് 5642 ആണ്. പ്രതിദിനമരണം ഇന്ത്യയില്‍ 4157, കേരളത്തില്‍  64

മഹാമാരണ തത്തിന്റെ രണ്ടാം വരവിനെപ്പറ്റി മുന്നറിയിപ്പ് ഉണ്ടായിട്ടും ഓക്‌സിജനും മരുന്നും ആശുപതികളും സജ്ജമാക്കുന്നതില്‍ വീഴ്ച്ച  വരുത്തിയ കേന്ദ്ര  ഗവര്‍മെന്റിനെ ലോകമാസകലം പഴിക്കുമ്പോള്‍ ആ പഴിചാര ലില്‍  കേരളവും പങ്കാളികള്‍ ആകുന്നു--ആവശ്യത്തിന് വാക്‌സിന്‍ എത്തിക്കാത്തതില്‍ പേരില്‍..

രണ്ടാം തരംഗത്തില്‍ ഇന്ത്യയൊട്ടാകെ മരണം പെയ്യുന്നതില്‍ ആശങ്കയുണ്ടെങ്കിലും ആദ്യ തരംഗം നന്നായി കൈകാര്യം ചെയ്തു  അഭിനന്ദനം നേടിയ ചരിത്രം ഉള്ളതിനാല്‍ കേരളം രണ്ടും മൂന്നും തരംഗങ്ങളെ നേരിടാന്‍  അരയും തലയും മുറുക്കിയിറങ്ങിയിരിക്കയാണ്--സംസ്ഥാന വ്യാപകമായ ലോക്ഡൗണുമായി.

എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് മലയാളികള്‍ ധാരാളം  പാര്‍ക്കുന്ന ഇന്ത്യയുടെ സിലിക്കോണ്‍ വാലി ആയ ബാംഗളൂരില്‍ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം നാനൂറു അടുക്കുന്നു എന്ന സ്ഥിതിയാണ്. പുതിയ രോഗികളുടെ എണ്ണം മൂന്നു  ലക്ഷം ആയെങ്കിലും കേരളത്തില്‍ മരണസംഖ്യ എട്ടിലൊന്നേ ഉള്ളു.

ന്യൂയോര്‍ക് സ്റ്റേറ്റിലെ പുതിയ രോഗികളുടെ എണ്ണം   ഒന്നാം തരംഗത്തിനൊടുവില്‍ കേരളം കൈവരിച്ച 3800 ല്‍ഒതുങ്ങി നില്‍ക്കുന്നു എന്നത് അത്ഭുതകരമാണ്.  കേരളത്തിന്റെ നാലിലൊന്നു ജനസംഖ്യയേ ന്യുയോര്‍ക് സ്റ്റേറ്റിനുള്ളു എന്നും ഓര്‍ക്കണം. .

ഏകദേശ കണക്കനുസരിച്ച്, രണ്ടുലക്ഷം മലയാളികള്‍ ഉള്ള ന്യുയോര്‍ക്കും  ന്യു ജേഴ്‌സിയിലും കണക്ടികട്ടും  സ്‌കൂളുകളും   കോളേജുകളും കടകളും തീയറ്ററുകളും  തുറന്നു സാധാരണ ഗതിയിലേക്ക് മടങ്ങുന്നു എന്നത് അവിടത്തെ പോലെ ഇവിടെയും ആശ്വാസകരമാണ്. മലയാളികള്‍ ഉള്ള സാന്‍ഫ്രാസിസ്‌കോയും മടങ്ങി വരവിന്റെ പാതയിലാണ്.

കേരളത്തില്‍ വാക്‌സിന്‍ ഒഴിച്ചെല്ലാം ആവശ്യത്തിന് ലഭ്യമാണ്. ഓക്‌സിജന്റെ വിതരണത്തില്‍ ഉണ്ടായിരുന്ന അശാസ്ത്രീയത പരിഹരിച്ചുകഴിഞ്ഞു. ഓക്‌സിജന്‍ തമിഴ് നാട്ടിലേക്കു കയറ്റുമതിചെയ്തിരുന്ന രീതി അവസാനിപ്പിച്ചു. ഓരോ മെഡിക്കല്‍ കോളേജിനോടും ചേര്‍ന്ന് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ എടുക്കാനുള്ള പ്ലാന്റ് സ്ഥാപിച്ച് വരികയാണ്.

സജീവമായ സാമൂഹ്യ മാധ്യമംങ്ങളുടെ സഹായത്തോടെ കേരളത്തിലെ ജനങ്ങള്‍ സദാജാഗരൂകരായിരിക്കുന്നു എന്നത് വലിയ ആശ്വാസകരമാണ്. ചാനലുകളും മാധ്യമങ്ങളും ഒപ്പത്തിനൊപ്പം 'വിജിലന്റ്' ആണ്. ചാനലുകളില്‍ ഒന്ന് അഞ്ചരലക്ഷത്തിന്റെ പ്രേക്ഷകരെ ആകര്‍ഷിച്ച ചരിത്രവുമായി ഏഷ്യയില്‍  ഒന്നാമ താണ്. .

നെയ്യാറ്റിന്‍കരയില്‍ ഒരു പ്രൈവറ്റ്  ആശുപത്രീ ഒരുദിവസത്തെ ഓക്‌സിജന് 46,000  രൂപ ഈടാക്കി എന്ന തിനെചൊല്ലൊയുണ്ടായ പരാതി കേരള ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ഗവര്‍മെന്റ് ഉടനടി ഇടപെടുകയും ചെയ്തു.
 
കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ ടിപിആര്‍ ടെസ്റ്റിനു 500 രൂപയ്ക്കു  പകരം 1700 വാങ്ങിയ  പ്രൈവറ്റ് സ്ഥാപണങ്ങള്‍ക്കും അടികിട്ടി, ഹൈക്കോടതിയില്‍ നിന്ന്. പ്രൈവറ്റ്   ആശുപത്രികളുടെ ഹര്‍ജി തള്ളിയ കോടതി നാടും ജനങ്ങളും പ്രതിസന്ധി  നേരിടുമ്പോള്‍  യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാതെ എങ്ങിനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന്  ചോദിച്ചു.  

ഒരുകാലത്ത്  ധാരാളം മലയാളികള്‍ അധ്യാപകരായും എഞ്ചിനീയര്‍മാരായും സൈനികരായും പ്രവര്‍ത്തിച്ചിരുന്ന ഹിമാലയന്‍ രാജ്യം ആണല്ലോ ഭൂട്ടാന്‍. ഇന്ത്യ സൗജന്യമായി നല്‍കിയ കോവിഡ് വാക്‌സിന്‍ ഹെലികോപ്റ്റര്‍ വഴി എത്തിച്ച് 90 ശതമാനം ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്തിയ അവര്‍ യുഎന്നിന്റെ പോലും പ്രശംസ പിടിച്ചു പറ്റി. ജനം ഏഴര ലക്ഷമേ ഉള്ളു. പക്ഷെ പര്‍വത നിരകള്‍ ആയതുകൊണ്ട് വഴി പേരിനു മാത്രം.  

അസമിന്റെ  നാല് ജില്ലകലും പശ്ചിമ ബംഗാളിലെ ഡാര്ജിലിങ് ജില്ലയും അതിരിടുന്ന രാജ്യവുമാണ് ഭൂട്ടാന്‍.  ഗുവാഹത്തിയിലെ ഒരു വ്യവസായിയും ഭൂട്ടാനിലെ ഒരു വ്യവസായിയും ചേര്‍ന്നു അസം അതിര്‍ത്തിയോടു  ചേര്‍ന്ന് ഭൂട്ടാനുള്ളില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. അവിടെ നിന്ന് ഓക്‌സിജന്‍ വാങ്ങുമെന്നു ആസാം ആരോഗ്യ മന്ത്രി  കഴിഞ്ഞയിടെ പ്രഖ്യാപിച്ചു.


അഞ്ഞൂറ് സജീവ അംഗങ്ങള്‍ ഉള്ള ജപ്പാനിലെ നിഹോം കൈരളി എന്ന മലയാളി സംഘടനയും ഫണ്ടു ശേഖരണം തുടങ്ങി. അവരുടെ അംഗങ്ങളില്‍ ഒരാള്‍ ഡല്‍ഹിയില്‍ കോവിഡ് മൂലം മരിച്ചു എന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് ഈ നടപടിഎന്ന് ശൈലേഷ് നായര്‍ ഒരു പ്രസ്താവനയൂട്ടില്‍ പറഞ്ഞു.

കേരളത്തിലെ പ്രളയ കാലത്തും നിഹോംകൈരളി ഇത്തരം സഹായം സംഭരിച്ച് മുഖ്യമന്ത്രിക്ക് നിധിയിലേക്ക് കൈമാറിയിരുന്നു.



 അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി) അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍  ജേതാക്കളുടെ വിധി  ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക