Image

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍

Published on 08 May, 2021
ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ കിടക്കകള്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഓക്‌സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുമെന്നും മൂന്ന് മാസങ്ങള്‍ക്കുളളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്നും കെജ് രിവാളിന്റെ ഓഫീസ് അറിയിച്ചു. ദിവസവും രണ്ടോ നാലോ വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. എല്ലാ മാദ്ധ്യമസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും വാക്‌സിന്‍ ഡ്രൈവ് നടത്തുമെന്നും ഇതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക