Image

ലണ്ടന്‍ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളി ഫിലിപ്പ് ഏബ്രഹാമിന് മൂന്നാം ജയം

Published on 08 May, 2021
ലണ്ടന്‍ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളി ഫിലിപ്പ് ഏബ്രഹാമിന് മൂന്നാം ജയം
ലണ്ടന്‍: എസെക്‌സിലെ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളിയായ ഫിലിപ്പ് ഏബ്രഹാം മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ലൗട്ടണ്‍ സിറ്റി കൗണ്‍സിലില്‍ ഡെപ്യൂട്ടി മേയറായും മേയറായും പ്രവര്‍ത്തിച്ചിട്ടുള്ള ഫിലിപ്പ് ഏബ്രഹാം അല്‍ഡേര്‍ട്ടണില്‍ നിന്നു ലൗട്ടണ്‍ റസിഡന്‍സ് അസോസിയേഷന്റെ പിന്തുണയോടെ സ്വതന്ത്രനായാണു മൂന്നാമതും വിജയിച്ചത്. 2012ലും 2016ലും സമാനമായ രീതിയില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-18 കാലയളവിലായിരുന്നു മേയറായി സേവനം അനുഷ്ഠിച്ചത്.

പത്തനംതിട്ട വയലത്തല പള്ളിയ്ക്കല്‍ വീട്ടില്‍  ഫിലിപ്പ് ഏബ്രഹാം യുകെ- കേരളാ ബിസിനസ് ഫോറത്തിന്റെ സ്ഥാപക അംഗവും കേരളാ ലിങ്ക് പത്രത്തിന്റെ എഡിറ്ററുമാണ്. മലയാളി കൂട്ടായ്മകളിലെല്ലാം സജീവ സാന്നിധ്യമായ ഫിലിപ്പ് ഏബ്രഹാമിന്റ വിജയം ലണ്ടന്‍ മലയാളികള്‍ക്ക് ആവേശം പകരുന്നതാണ്.

സ്‌കോട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍, ടോറി പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ആകെയുള്ള 129 സീറ്റില്‍ ഇതുവരെ ഫലം പ്രഖ്യാപിച്ച 45ല്‍ 37ഉം നേടിയാണ് എസ്എന്‍പിയുടെ മുന്നേറ്റം. ടോറികള്‍ക്ക് മൂന്നും ലേബറിന് ഒരു സീറ്റുമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു നാലു സീറ്റ് ലഭിച്ചിട്ടുണ്ട്.

ലേബര്‍ സ്ഥാനാര്‍ഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഷോണ്‍ ബെയ്‌ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക