ന്യു ജെഴ്സി: ട്രൈസ്റ്റേറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ജോ പണിക്കര്‍ (ജനാർദ്ദനൻ പണിക്കർ) അന്തരിച്ചു.
കേരള അസോസിയേഷൻ ഓഫ് ന്യു ജേഴ്സിയുടെ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറുമായിരുന്നു. യു.എന്നിൽ ഉദ്യോഗസ്ഥനായിരുന്നു. മൺറോയിൽ താമസം.
ഭാര്യ രാധ പണിക്കർ. പുത്രന് സലില്‍. പുത്രി സമിറ. മരുമകന് രഘു. രണ്ട് കൊച്ചുമക്കളുണ്ട്
ഫെയസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ കുറിപ്പുകള്‍ ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശുപത്രിയിലായിരുന്ന അദ്ദേഹം താന്‍ വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ പൊകുന്നു എന്നു ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചിരുന്നു. രോഗം ഭേദപ്പെട്ട് വൈകാതെ അദ്ദേഹം ഊര്‍ജസ്വലനായി മടങ്ങിയെത്താന്‍ കാത്തിരുന്ന ബന്ധുമിത്രാദികളെ കണ്ണീരിലാഴ്ത്തിയാണ് അദ്ദേഹം വിട പറഞ്ഞത്.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്