Image

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

Published on 08 May, 2021
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

കോട്ടയം: ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കവര്‍ച്ച, ലഹരി മരുന്ന് വില്‍പ്പന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയുമായ ചങ്ങനാശ്ശേരി താലൂക്കില്‍ ചെത്തിപ്പുഴ വില്ലേജില്‍ കുരിശുംമൂട് ഭാഗത്ത് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ സാജു ജോജോ (28) എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച്  ഡി.ഐ.ജിയാണ് സാജു ജോജോയെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയില്‍ പ്രവേശിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, ദേഹോപദ്രവം, വധശ്രമം, ലഹരി വസ്തുക്കള്‍ വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിക്കുക, കടകളിലും വീടുകളിലും അതിക്രമിച്ചുകയറി ദേഹോപദ്രവമേല്‍പ്പിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക