Image

കോവിഡ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം- മമത

Published on 08 May, 2021
കോവിഡ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം- മമത

കൊല്‍ക്കത്ത: കഴിഞ്ഞ ആറ് മാസക്കാലമായി കേന്ദ്രം ഒന്നും ചെയ്യാത്തതിന്റെ പരിണതഫലമാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറായി ബിമന്‍ ബന്ദോപാധ്യായ തിരഞ്ഞെടുക്കപ്പെട്ടശേഷം സഭയില്‍ സംസാരിക്കുകയായിരുന്നു മമത.  ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് ബി.ജെ.പി. അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി.

 തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ ഇതുപോലെ സഹായിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് 30 സീറ്റുപോലും നേടാന്‍ കഴിയുമായിരുന്നില്ല.  തിരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് പാനലിന്റെ അറിവോടെ തന്നെ ചില അട്ടിമറി നടന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു 'അവര്‍ക്കീ ജനവിധി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല . അതിനു പകരമായി വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന കേന്ദ്രസേനയിലുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് ചെയ്തിരുന്നില്ല. അതിവിടെ കോവിഡ് വ്യാപനത്തിനിടയാക്കി.' മമത പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക