-->

EMALAYALEE SPECIAL

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

Published

on

ഏതു സാഹചര്യത്തെയും പുഞ്ചിരിയോടെ നേരിടുവാനും ദൈനം ദിനജീവിതം നർമത്തിൻ്റെയും പൊട്ടിച്ചിരിയുടെയും  അനർഘനിമിഷങ്ങളാക്കി   മാറ്റുവാനും നമ്മെ പരിശീലിപ്പിച്ച വലിയ ഇടയൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു . എങ്കിലും വന്ദ്യപിതാവിൻ്റെ ആത്മാവ് എക്കാലവും നമ്മുടെ ദുഃഖങ്ങളിൽ പ്രയാസങ്ങളിൽ ആശ്വസിപ്പിക്കാൻ  നമ്മുടെ അടുത്ത്തന്നെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാം.
സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം മനുഷ്യരിൽ നിന്ന്  പ്രതീക്ഷിക്കുന്നത് ഒരോരുത്തരെയും ദൈവം ഏൽപ്പിച്ചിരിക്കുന്ന താലന്തുകൾ വികസിപ്പിച്ച് തൻ്റെ രാജ്യത്തിൻ്റെ അഭിവൃദ്ധിക്കായി ഉപയോഗിക്കണമെന്നാണ്.അഭിവന്ദ്യതിരുമേനി ഇതിൽ പൂർണമായി വിജയിച്ചു എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു.

ലോകം മുഴുവനും ജാതിമത സംഘർഷങ്ങളാൽ കൊടും പിരി കൊണ്ടു വിഷമിച്ചപ്പോഴും എല്ലാ ജനങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് നർമത്തിൽ ചാലിച്ച് വചനങ്ങൾ പഠിപ്പിച്ച് ബോധവൽക്കരിക്കാൻ പിതാവിന് കഴിഞ്ഞത് പരമസത്യം തന്നെ. അയൽക്കാരൻ ഏതു മതക്കാരനായിക്കൊള്ളട്ടെ    അവനെ  നിന്നെപ്പോലെ സ്നേഹിക്കണം എന്ന് ക്രിസ്തു പറഞ്ഞ വചനം പൂർണ്ണമായി ഉൾക്കൊണ്ട് ജീവിതം നയിച്ച തിരുമേനി ലോക ജനത്തിന് മാതൃകയായിരുന്നു.

വന്ദ്യ തിരുമേനി അസാധാരണമായ ജൻമ വാസനകളുടെ ഉടമയായിരുന്നു . നർമബോധം അതിൽ ഒന്നാം സ്ഥാനം അർഹിക്കുന്നു. മറ്റുള്ളവരിൽ കാണാത്ത ഒരു പ്രത്യേക ശൈലി അതിനുണ്ടായിരുന്നു . ആരേയും  ആക്ഷേപിക്കുന്നതിന്  അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല എന്നാൽ വളരെ ഗഹനങ്ങളായ  വിഷയങ്ങൾ  ഏറ്റവും നർമ്മ ബോധത്തോടെ  ആരേയും ആകർഷിക്കുന്ന വിധം അവതരിപ്പിക്കാൻ  അദ്ദേഹത്തിനുള്ള  കഴിവ് സവിശേഷമാണ്. അദ്ദേഹം നമ്മെ  ചിരിപ്പിക്കുന്ന തിന് ഉപരിയായി  നമ്മെ ആഴമായി  ചിന്തിപ്പിക്കുകയും  ചെയ്തിരുന്നു  എന്നതാണ്  അതിശയം.

ഇങ്ങനെ സമൂഹത്തിനു മൊത്തത്തിൽ ഹാസ്യത്തിൻ്റെ  ഭാവം പകർന്ന് ആരോഗ്യം വർദ്ധിപ്പിക്കുക  എന്നത്  ഒരു  കലയായി  ഒരു നിസ്തുല  പ്രതിഭാസ മായി , വളർത്തിയെടുക്കുവാൻ തിരുമേനിക്ക്  കഴിഞ്ഞിട്ടുണ്ട്. വാർദ്ധക്യ  സഹജമായ  മസ്തിഷ്കമാന്ദ്യം സംഭവിച്ചവർക്കു  പോലും  അഭിവന്ദ്യ  തിരുമേനിയുടെ  നർമ്മം  കലർത്തിയ  വചന  പ്രഭാഷണം  ശ്രവിച്ചാൽ  ഉർണവു  ലഭിക്കാവുന്നതേയുള്ളു.
തിരുമേനിയുടെ  നോട്ട ത്തിനു  തന്നെ  ഒരു പ്രത്യേകത ഉണ്ട്. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്ഥമായ  ഒരു കാഴ്ചയോടുകൂടെ  വസ്തുതകളും  സംഭവങ്ങളും  വീക്ഷിക്കുവാനുള്ള  പ്രത്യേക കഴിവിന്  ഉടമയായിരുന്നു തിരുമേനി .

വേദ പുസ്തകം വായിക്കരുത്  മനോരമ വായിച്ചാൽ  മതി  എന്ന്  തിരുമേനി  ആദ്യം  പറയുമ്പോൾ  നമ്മൾ  ഞെട്ടും. പിന്നീട്  അദ്ദേഹം   തുടർന്ന്  പറയുന്നത് ശ്രദ്ധിക്കൂ! മനോരമ  വെറുതെ ഒന്നു വായിച്ചാൽ    മതി പക്ഷെ  ബൈബിൾ  ആ വിധം  വായിച്ചാൽപോരാ പഠിക്കുകയും ധ്യാനിക്കുകയും  ചെയ്തു  ഗ്രഹിക്കേണ്ടതാണ്  എന്ന്   പറയുമ്പോഴാണ്  നാം  ശരിക്കു  ശ്വാസം വിടുന്നത്.
അങ്ങനെ  വന്ദ്യ തിരുമേനിയുടെ നർമങ്ങളെക്കുറിച്ച്  വിശകലനമായ ഒരു പഠനം നടത്തിയാൽ മാസങ്ങളോളം ഇരുന്ന് എനിക്ക്  എഴുതേണ്ടിവരും   
എഴുതുമ്പോൾ ഞാൻ തന്നെ ധാരാളം ചിരിക്കുകയുംഅതുപോലെ ചന്തിക്കേണ്ടിയും വരുന്നു.  ഞാൻ ധാരാളം  പല  ലേഖനങ്ങൾഎഴുതിയിട്ടുണ്ട്  പക്ഷെ  ഈ ലേഖനം  എഴുതിയപ്പോൾ എൻ്റെ പേനയിൽ ആരോ  പിടിച്ച് എഴുതിപ്പിച്ചതുപോലെ ഒരു തോന്നൽ. തീർച്ചയായും  അഭിവന്ദ്യ തിരുമേനി  ഒരു വിശുദ്ധനായിരുന്നു.

തിരുമേനിക്കുണ്ടായിരുന്ന    അതിയായ പ്രമേഹം, രക്തസമ്മർദ്ദം , പാർക്കിൻസൺ, ക്യാൻസർ, ഹൃദ് രോഗം, മുതലായ മാരകങ്ങളായ  രോഗങ്ങളെ നർമത്തിൽ  ഒളിപ്പിച്ചു  വെച്ചായിരുന്നു  തിരുമേനി  നമ്മെ  ഏവരേയും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും  എന്നുള്ള കാര്യം  വിസ്മരിക്കരുത് .
ഇങ്ങനെ നൂറ്റിനാലു വയസ്സുവരെ എങ്ങനെ  സന്തോഷമായി  ജീവിച്ചു  എന്നു  നാം  ചിന്തിക്കുമ്പോൾ  ഒന്നു നമുക്ക് മനസ്സിലാക്കാൻ  സാധിക്കും നിരന്തരമായ പ്രാർത്ഥനയായിരുന്നു  അതിൻ്റെ  രഹസ്യം  മാത്രമല്ല  ജാതിമത വ്യത്യാസമില്ലാതെ ഏവരേയും  സ്നേഹിക്കുവാനുള്ള ത്യാഗം. ഈ  വക നല്ല  കാര്യങ്ങൾ ഉൾക്കൊണ്ട്  കൊണ്ട് ജീവിക്കുവാൻ നമുക്കും ഇടയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്   വലിയ  ഇടയൻ അഭിവന്ദ്യ   തിരുമേനിക്ക് എൻ്റെ  കണ്ണീർ പ്രണാമം

Facebook Comments

Comments

 1. Ponmelil Abraham

  2021-05-09 09:55:57

  Comments posted above.

 2. Jacob Mathew

  2021-05-09 04:09:41

  Yes you are right Mr. Moncy .He was man of principle and all his statements had a humor which make people think and laugh . His critics were too funny but full of meaning . We all die. The goal isn’t to live forever; the goal is to create something that will.” Let him rest in pease

 3. Bijoy kottarakara

  2021-05-09 03:29:41

  Really is it true, congratulations

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

View More