Image

വിപിന്‍ ചന്ദ് വിടവാങ്ങുമ്പോള്‍ കണ്ണീരോടെ കേരള മാധ്യമലോകം

ജോബിന്‍സ് തോമസ് Published on 09 May, 2021
വിപിന്‍ ചന്ദ് വിടവാങ്ങുമ്പോള്‍ കണ്ണീരോടെ കേരള മാധ്യമലോകം


കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുന്നതിന്റെ ദുരിതകഥ പ്രേക്ഷകരിലേയ്‌ക്കെത്തിക്കുന്നതില്‍ കര്‍മ്മനിരതരായി നില്‍ക്കുമ്പോള്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കോവിഡ് കവര്‍ന്നതിന്‍െ ദുഖത്തിലാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. 

മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 41 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയകൂടി പിടിപെട്ടതാണ് മരണ കാരണം. 

കോവിഡ് കാലത്ത് റിപ്പോര്‍ട്ടിംഗില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. 2005 ല്‍ ഇന്ത്യാവിഷനിലൂടെയാണ് വിപിന്‍ ചന്ദ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇതുകൊണ്ട് കേരളത്തിലെ മാധ്യമ മേഖലയ്ക്ക് വിപിന്‍ സുപരിചിതനാണ്. മാധ്യമ േമഖലയിലൊന്നാകെ വലിയ സുഹൃദ്‌വലയവും വിപിനുണ്ട് .അതു കൊണ്ട് തന്നെ  വിപിന്റെ വേര്‍പാടില്‍ വലിയ ദുഖത്തിലാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. 2012 ലാണ് മാതൃഭൂമി ന്യൂസില്‍ വിപിന്‍ എത്തുന്നത്. വിപിന്‍ ചന്ദിനെ അനുസ്മരിച്ചു കൊണ്ടുള്ള സഹപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകല്‍ പലതും സൗഹൃദത്തിന്റേയും ദുഖത്തിന്റേയും ആഴം വെളിവാക്കുന്നതാണ്.

കോവിഡിനിടയില്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വ്വഹിച്ച് വിവരങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളിലേയ്‌ക്കെത്തിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ സജീവമാണ്. 


വിപിന്‍ ചന്ദ് വിടവാങ്ങുമ്പോള്‍ കണ്ണീരോടെ കേരള മാധ്യമലോകം
വിപിന്‍ ചന്ദ് വിടവാങ്ങുമ്പോള്‍ കണ്ണീരോടെ കേരള മാധ്യമലോകം
വിപിന്‍ ചന്ദ് വിടവാങ്ങുമ്പോള്‍ കണ്ണീരോടെ കേരള മാധ്യമലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക