Image

ലയിച്ചാല്‍ മന്ത്രി സ്ഥാനം; ജനതാദളുകളുടെ ലയനം സാധ്യമോ?

ജോബിന്‍സ് തോമസ് Published on 10 May, 2021
ലയിച്ചാല്‍ മന്ത്രി സ്ഥാനം; ജനതാദളുകളുടെ ലയനം സാധ്യമോ?

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ സംസ്ഥാനത്ത് പുതിയൊരു പാര്‍ട്ടിലയനം സാധ്യമാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എല്‍ജെഡിയും ജെഡിഎസുമാണ് ഈ രണ്ട് കക്ഷികള്‍. ഇവര്‍ രണ്ടും ഒന്നിച്ചാല്‍ ഒരു മന്ത്രിസ്ഥാനം നല്‍കാമെന്നാണ് സിപിഎം പറയുന്നത്. 

എന്നാല്‍ രണ്ടുകൂട്ടരും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതല്ലാതെ ലയനമെന്ന ആവശ്യത്തിന് പച്ചക്കൊടി കാട്ടിയിട്ടില്ല. ലയിച്ചു കഴിഞ്ഞാലും ഒരു ഗ്രൂപ്പില്‍പ്പെട്ടയാള്‍ക്കു മാത്രമെ മന്ത്രിസ്ഥാനം ലഭിക്കൂ എന്നതാണ് ഇവരെ ലയനത്തില്‍ നിന്നും വിട്ടുനിര്‍ത്തുന്നത്. ലോക് താന്ത്രിക് ജനതാദളില്‍ കെ.പി മോഹനനും ജെഡിഎസില്‍ മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമാണ് മന്ത്രിസ്ഥാനത്തിനായി രംഗത്തുള്ളത്. 

നിലവില്‍ ഘടകകക്ഷികള്‍ കൂടുതലാണെന്നതിനാല്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ പ്രായോഗികമല്ലെന്ന് സിപിഎം പറഞ്ഞു കഴിഞ്ഞു. എംവി ശ്രേയാംസ്‌കുമാര്‍ ജയിക്കാത്ത സാഹചര്യത്തില്‍ ജെഡിഎസിനാണ് മന്ത്രിസ്ഥാനം നല്‍കാന്‍ സാധ്യത. ലയിച്ചു കഴിഞ്ഞാലും ജെഡിഎസ് ഭാഗത്തുള്ള കെ.കൃഷ്ണന്‍കുട്ടിക്ക് തന്നെയാണ് സാധ്യത. ഇത് തന്നെയാണ് എല്‍ജെഡിയെ ലയനത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നതും.

കല്പ്പറ്റയിലെ പരാജയമാണ് എല്‍ജെഡിക്ക് തിരിച്ചടിയായത്. ഈ സീറ്റ് വിജയമുറപ്പാണെന്ന രീതിയില്‍ പിടിച്ചുവാങ്ങി മത്സരിച്ചെങ്കിലും ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുകയായിരുന്നു. ഇതില്‍ സിപിഎമ്മിന് അമര്‍ഷവുമുണ്ട്. ഒരു മന്ത്രി സ്ഥാനത്തിനായി ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം അസാധ്യമാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. 

Join WhatsApp News
Mary Peter 2021-05-10 19:58:11
Kinzinger rips republicans colleagues for push to oust Cheney: 'This is lies versus truth'. With House Republicans poised to strip Rep. Liz Cheney, R-Wyo., from her leadership position, Rep. Adam Kinzinger, R-Ill., on Monday tore into his GOP colleagues for coddling former President Donald Trump and his false claim that the 2020 presidential election was stolen. "This is lies versus truth," Kinzinger said during an interview with the National Press Club. "It's amazing how some of my colleagues claim to likewise be Christians but are somehow OK with, like, just accepting and supporting these lies." Kinzinger's comments come ahead of an expected vote Wednesday by the House Republican Conference to remove Cheney from her position as chair for her refusal to entertain Trump's unsubstantiated claim that his loss to Joe Biden was fraudulent. On Monday, Trump formally endorsed Rep. Elise Stefanik, R-N.Y., Cheney’s likely replacement, for the No. 3 GOP leadership position. Last week, after Trump labeled the election "THE BIG LIE,"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക