-->

America

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

Published

on

ആരുമില്ല തനിക്കെന്ന് തോന്നുമ്പോൾ ആണ് താൻ താനാകുന്നത് ,ഒറ്റപ്പെടുമ്പോഴുള്ള ഒരു ധൈര്യം; അത് വലുതാണ് . മരത്തിൽ ചുറ്റി നിൽക്കുന്ന വള്ളിച്ചെടി പെട്ടെന്ന് വാടിപ്പോകും. കുറച്ചു ദിവസമായി പൊങ്ങുതടി പോലെയാണ് തോന്നുന്നത് , നദിയിലെ ഓളത്തിന് അനുസരിച്ചു  ലക്ഷ്യമില്ലാതെ അങ്ങനെ ഒഴുകി ...
ഇത്രയും നാൾ മിണ്ടാനും , പറയാനും മേലെങ്കിൽ കൂടി , ആ കട്ടിലിൽ അമ്മയുണ്ടായിരുന്നു . പറയുന്നതിന് ഒന്നും ഉത്തരം പറയില്ലെങ്കിൽ കൂടി , ആ കിടപ്പിലും 'അമ്മ തന്നെ അറിയിന്നുണ്ടായിരുന്നു , കേൾക്കുന്നുണ്ടായിരുന്നു , തനിക്കു കൂട്ടുണ്ടായിരുന്നു .
കാളിങ് ബെൽ അടിക്കുമ്പോൾ , വെറുതെ ഉള്ളിലേക്ക് നോക്കി പറയും
" അടുത്ത വീട്ടിലെ വീണയാണ് "
" പാലുകാരൻ പൈസ വാങ്ങാൻ വന്നതാണ് "
" കുറിയർ ആണ് അമ്മെ "
ആ സാന്നിദ്ധ്യം പോയിട്ട് ഇന്നേയ്ക്ക് മൂന്നാം ദിവസം .
മരണത്തിനു വന്ന എല്ലാവരും പറഞ്ഞു 
" 'അമ്മ ഭാഗ്യവതി ആണ് , അവസാനം വരെ പൊന്നു പോലെ നോക്കാൻ നീന  ഉണ്ടായിരുന്നല്ലോ "
പക്ഷെ 'അമ്മ ആയിരുന്നു തന്നെ നോക്കിയിരുന്നത് , തനിക്കു കാവലായിരുന്നത് .
എന്തോ അത് എല്ലാവരോടും പറയാൻ തോന്നിയില്ല , അടുത്ത കൂട്ടുകാരി സുഷമയോട് മാത്രം  പറഞ്ഞു തേങ്ങിക്കരഞ്ഞു .
" കട്ടിലിൽ ഒന്നും മിണ്ടാതെ കിടന്നിരുന്നെങ്കിൽകൂടെയും , ആ ആത്മബലം ഒന്ന് വേറെയാണ് "
" ഇനി എന്താ നിന്റെ പ്ലാൻ "
" അറിയില്ല "
" ഇപ്പോൾ ഒന്നും ആലോചിക്കേണ്ട , സമയം ഉണ്ടല്ലോ "
" നാൽപത്തിയൊന്ന് കഴിയട്ടെ"
അവൾ പോയതും പിന്നെയും ഏകാന്തതയിലേക്കു തിരികെ നടന്നു . ഈ വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുടെ ഗന്ധം ആണെന്ന്  തോന്നി .
മരുന്നുകളുടെയും , ഡെറ്റോളിന്റെയും മണം മാറി , ഒരു സൗരഭ്യം, സ്വർഗീയ പരിമളം ചുറ്റിനും പടരുന്നത് പോലെ തോന്നി .'അമ്മ ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നുന്നപോലെ , ആ തോന്നൽ വല്ലാത്ത ഒരു ആശ്വസിപ്പിക്കലായി സ്വയം അറിയുന്ന പോലെ.
ഇഴഞ്ഞിഴഞ്ഞു ദിവസങ്ങൾ പോയി . 'അമ്മ പോയിട്ട് നാൽപത്തിയൊന്നാം ദിവസം .
അനിയനും , കുടുംബവും , ചേച്ചിയും , ചേട്ടനും ഇന്നലെയേ വന്നിരുന്നു .
രാവിലെ കുർബാന കൂടണമല്ലോ .
എല്ലാം കഴിഞ്ഞപ്പോൾ അനിയനാണ് അത് പറഞ്ഞത് .
"ചേച്ചി ഇത്രയും നാൾ അമ്മയെ നോക്കി ഇവിടെ നിന്നു. ഇനി തനിയെ ഇവിടിങ്ങനെ കഴിയേണ്ട , ഒരു കൂട്ടിനു പോലും ആരും ഇല്ല , ഒന്നുകിൽ എൻ്റെ കൂടെ പോരാം അല്ലെങ്കിൽ വലിയേച്ചിയുടെ കൂടെ "
" അതെ " ചേച്ചിയും അത് പിന്താങ്ങി 
" അമ്മയുടെ നാൽപത്തിയൊന്ന് കഴിയട്ടെ എന്നോർത്താണ്  ഈ കാര്യം ഒന്നും ഇതുവരെ പറയാഞ്ഞത് "
" 'അമ്മ , ഇവിടെ ഉണ്ടെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത് . തന്നെ കഴിയാൻ എനിക്ക് ബുദ്ധിമുട്ടില്ല "
" പക്ഷെ ഞങ്ങൾക്കുണ്ട് , പിന്നെ ചേച്ചിക്ക് അറിയാമല്ലോ , ഈ വീട് എൻ്റെ പേരിലാണ് . " 
" ഉടനെ വേണ്ട , സമയം എടുത്തു ആലോചിച്ചു പറഞ്ഞാൽ മതി , ഒരു മാസം കഴിയുമ്പോൾ ഞങ്ങൾ വരാം , അപ്പോൾ ഒരു തീരുമാനത്തിൽ എത്തുമല്ലോ "
അവർ ഊണ് കഴിഞ്ഞു പോയി , ഒരു മാസം , അതെ അതിനു മേലേ ഇവിടെ നില്ക്കാൻ പറ്റില്ല . അനിയനോടും, ചേച്ചിയോടും ഇഷ്ടമില്ലാഞ്ഞിട്ടല്ല , എന്തോ അത് വേണ്ട എന്ന് തോന്നി . 
ഒറ്റപ്പെട്ട മനുഷ്യൻ ആകാശത്തു നിന്നും ഭൂമിയിലേക്കു പതിക്കാൻ ശ്രമിക്കുന്ന  ഒരു നക്ഷത്രത്തെ ഓർമ്മിപ്പിക്കും... പക്ഷെ പതിക്കില്ല , അങ്ങനെ തന്നെ താഴേക്കു നോക്കി നിൽക്കും .കാരണം താഴെ വീഴുമ്പോൾ , അവിടെ നമുക്ക് ആരുണ്ടാകും എന്നറിയില്ല . 
ഇവർ നോക്കാം എന്നൊക്കെ പറഞ്ഞാലും , എന്തോ അറിയില്ല .

അമ്മയുടെ പെൻഷൻ , പിന്നെ ബാങ്കിൽ കുറച്ചു പണം എല്ലാം ഒന്ന് കൂട്ടി നോക്കി .നോമിനി ആയിട്ട് തന്നെ വെച്ചത് ഭാഗ്യം .
സുഷമയെ വിളിച്ചു , തൻ്റെ വിഷമങ്ങളും , ആവലാതിയും ഒക്കെ ഏറ്റു വാങ്ങുന്നത് അവളുടെ കാതുകളാണ് .

ഇവിടെ നിന്നും അധികം ദൂരം ഇല്ല , നല്ല ഒരു  റിട്ടയർമെന്റ് ഹോം ഉണ്ട് . കൈയ്യിലെ പണം വെച്ച്  സിംഗിൾ റൂം കിട്ടില്ല , പക്ഷെ കോമ്മൺ റൂം കിട്ടും .
പിറ്റേ ദിവസം തന്നെ അവിടെ പോയി .എല്ലാം ഇഷ്ടപ്പെട്ടു ,  ആവശ്യം വന്നാൽ നമുക്ക് എല്ലാ സാഹചര്യങ്ങളും ഇഷ്ടമാകും .
വീട്ടിൽ നിന്നും തൻ്റെ തുണികളും ഒന്ന് രണ്ടു ഫോട്ടോയും പിന്നെ അമ്മയുടെ ഒരു സാരിയും എടുത്തു .അടുത്ത വീട്ടിൽ വീടിന്റെ താക്കോൽ ഏല്പിച്ചു നടന്നു നീങ്ങുമ്പോൾ 
അമ്മയുടെ ഗന്ധവും  പടിയിറങ്ങി തൻ്റെ കൂടെ പോരുന്നു എന്ന് തോന്നി .
മുന്നോട്ട് നടക്കുമ്പോൾ ചില മരങ്ങളുടെ  ചിത്രം മനസ്സിൽ  കണ്ടു .ആ മരങ്ങൾ അവയുടെ ഇലകൾ പൊഴിഞ്ഞ് ഒറ്റയ്ക്ക് നിൽക്കുമ്പോൾ  വല്ലാത്തൊരു ഭംഗി കൂടും ഒറ്റപ്പെട്ട് പോയ ചിലരെപ്പോലെ...
തന്നെപ്പോലെയെന്ന് നീന ഓർത്തു കൊണ്ടിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )

രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)

എന്റെ ഗ്രാമം (രേഖ ഷാജി)

പെരുമഴത്തോരലിൽ (കവിത: ജയശ്രീ രാജേഷ്)

മഴപോലെ അമ്മ!! (കവിത: രാജൻ കിണറ്റിങ്കര)

പാമ്പും കോണിയും - നിർമ്മല (നോവൽ -50)

രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)

കാർമേഘങ്ങൾ (ചെറുകഥ: ദീപ ബി.നായർ(അമ്മു))

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

View More