Image

ബി​ജെ​പി വോ​ട്ട് പോ​ലും ല​ഭി​ച്ചി​ല്ല; സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ കൃ​ഷ്ണ​കു​മാ​ര്‍

Published on 10 May, 2021
ബി​ജെ​പി വോ​ട്ട് പോ​ലും ല​ഭി​ച്ചി​ല്ല;  സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ  കൃ​ഷ്ണ​കു​മാ​ര്‍
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ന​ട​നു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ര്‍. മ​ണ്ഡ​ല​ത്തി​ലെ പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി പാ​ര്‍​ട്ടി നേ​തൃ​ത്വം ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ര്‍​ത്തി​യ മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ഉ​പ​യോ​ഗി​ച്ചി​ല്ല. കേ​ന്ദ്ര നേ​താ​ക്ക​ളെ​യാ​രും മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രാ​ത്ത​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ര്‍​ന്നും ബി​ജെ​പി​യി​ല്‍ ത​ന്നെ ഉ​റ​ച്ചു നി​ല്‍​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ന്‍​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​നെ തോ​ല്‍​പ്പി​ച്ച്‌ എ​ല്‍​ഡി​എ​ഫി​ലെ ആ​ന്‍റ​ണി രാ​ജു വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.
Join WhatsApp News
Tom 2021-05-10 19:51:10
COMMENT POSTING is getting CRAZY. It go one image after another to 9-10 verifications.
George Parambil 2021-05-10 20:30:08
Krishnakumar, Didn't you know that your leadership sold BJP votes to CPM to defeat all UDF candidates? Your party's goal is to eradicate Congress in India.
രാഷ്ട്രീയ പുരാണം 2021-05-11 17:39:37
രാഷ്ട്രീയ പുരാണം: വധുവിൻറ്റെ കയ്യിലെ ബൊക്കെയുടെ തുടക്കം ഇങ്ങനെയാണ്. യൂറോപ്യൻ പ്രദേശങ്ങളിൽ ശീതകാലത്തിനുശേഷം മെയ് മാസത്തിലാണ് വർഷത്തിൽ ഒരിക്കൽ നടത്തുന്ന വാർഷിക കുളി നടത്തിയിരുന്നത്. കുളിക്കുശേഷം ശരീരത്തിന് കൂടുതൽ ദുർഗന്ധം ഉണ്ടാകുന്നതിനുമുമ്പ് മെയ്, ജൂൺ മാസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടന്നിരുന്നത്. എന്നാലും ഒരുമാസം ആയില്ലേ കുളിച്ചിട്ട്; അതിനാൽ നല്ല സുഗന്ധം ഉള്ള പൂക്കളുടെ ബൊക്കെ വധു കയ്യിൽ പിടിച്ചിരുന്നു. നമ്മുടെ രാഷ്ട്രീയക്കാരും ബൊക്കെയും മാലയും ഒക്കെ ഉപയോഗിക്കുന്നതു സ്വന്തം ദുർഗന്ധം മാറ്റാനാണോ?. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഒരു കുളി അങ്ങ് നടത്തും. മരംകൊണ്ട് നിർമ്മിച്ച റ്റബുകളിൽ ചൂടുവെള്ളം നിറച്ചാണ് യൂറോപ്യർ കുടുംബ വാർഷിക കുളി നടത്തിയിരുന്നത്. ഒരാൾ കുളിച്ചതിനുശേഷം അതേ വെള്ളത്തിലാണ് മറ്റു കുടുംബാംഗങ്ങൾ കുളിച്ചിരുന്നത്. ആദ്യം കുടുംബ നാഥൻ, അതിനു ശേഷം മറ്റു ആണുങ്ങൾ, അതിനുശേഷം സ്ത്രീകൾ, അവസാനം കുട്ടികൾ എന്ന ക്രമത്തിലാണ് കുളി. കുട്ടികൾ കുളിക്കുമ്പോൾ വെള്ളം കറുത്തതായിരിക്കും. അതിനുശേഷം വെള്ളം പുറത്തുകളയും. ഇതിൽ കുട്ടികൾ ഉണ്ടെങ്കിൽ കാണുവാൻ പോലും സാധിക്കില്ല. കുളിവെള്ളത്തിൻറ്റെ കൂടെ കുട്ടികളെ പുറത്തു എറിയരുത് - "Don't throw the baby out with the Bath water!"- എന്ന പഴംചൊല്ലിൻറ്റെ ഉത്ഭവം ഇത് നിമിത്തമാണ്. അങ്ങനെ ബി ജെ പി ക്കാരും കോഗ്രസും പരസ്പ്പരം കുളിപ്പിച്ചും കബളിപ്പിച്ചും വട്ട പൂജ്യമായി. -നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക