Image

അമ്മ (കവിത: സുഭദ്ര)

Published on 11 May, 2021
അമ്മ (കവിത: സുഭദ്ര)
അമ്മയെന്നുള്ള രണ്ടക്ഷരമമ്മക്കു-
നല്കിയതാരാവാം?
ആദിയിൽ ആദം- ഹൗവ്വയെ സൃഷ്‌ടിച്ച
ദൈവത്തിൻ ഭാവനയാവാം.
ആണെന്നും പെണ്ണെന്നും രണ്ടായ്‌ തിരിച്ചപ്പോൾ
അർക്കനും ഭൂമിയുമാവാം.
മക്കളെ പെറ്റു പെരുകിയ ക്ഷോണിക്ക്
രക്ഷകൻ ആദിത്യ ദേവനാവാം .
ഈ പ്രപഞ്ചത്തിന്റെ സൃഷ്‌ടികൾ ഭൂമിയാ-
മമ്മയെ കേണു പിറന്നാതാവാം.
സൌരയൂഥത്തോളമാവിളിയെത്തുമ്പോൾ-
സൂര്യനോ കോരിത്തരിച്ചിരിക്കാം.
ദിവ്യമാന്ത്രാക്ഷരമമ്മയെന്നുള്ള പേർ
മക്കൾതൻ നാവിൽ നിന്നായിരിക്കാം.
കുഞ്ഞിന്റെ വായിലെ അമ്മിഞ്ഞ പാലിലെ-
കുഞ്ഞോളം അമ്മയെന്നായിരിക്കാം.

വര
ദീപ്തി ജയൻ


Join WhatsApp News
RAJU THOMAS 2021-05-11 11:24:50
Beautiful! Not strained with fake fancies, but spontaneous and sincere, simple, clear and sparkling.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക