-->

news-updates

ദീപ്തസ്മരണകൾക്ക് ലാൽസലാം: ആൻസി സാജൻ

Published

on

കെ. ആർ.ഗൗരിയമ്മ കാലത്തിനു പിന്നിലേക്ക് മടങ്ങുമ്പോൾ ആദരവുകളോടെ മനസ്സ് കൂപ്പാത്ത മലയാളിയുണ്ടാവില്ല. നവകേരള ചരിത്രരേഖകൾക്ക് ഒളിച്ചുവെക്കാൻ കഴിയാത്ത രജതനക്ഷത്രം. ഒരു നൂറ്റാണ്ടിനപ്പുറത്തേയ്ക്ക് കടന്നുപോയ ദീപ്തജീവിതം ബാക്കി വെക്കുന്നത് അണയാത്ത മാർഗ്ഗദീപങ്ങളാണ്. 70 വർഷക്കാലം കേരളീയ പൊതുജീവിതത്തിൽ ഒറ്റയ്ക്ക് വേറിട്ട് ജ്വലിച്ചുനിന്ന പോരാട്ടവീര്യമാണ് കെ.ആർ. ഗൗരിയമ്മ.
ആരുടെയെങ്കിലും പിൻബലമോ കൈത്താങ്ങുകളോ ആവശ്യമില്ലാതെ കമ്യൂണിസ്റ്റ് നിലപാടുകൾ മാത്രം പിൻതുടർന്ന നട്ടെല്ലും കരളുറപ്പുമാണ് ഗൗരിയമ്മയെന്ന വ്യക്തിത്വപ്രഭാവം. പുരുഷനും സ്ത്രീയുമെന്നപോലെയുള്ള പരിധികളോ പരിമിതികളോ ബാധകമല്ലാത്ത രാഷ്ട്രീയ പ്രവർത്തക . ധീരമായ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിൽ വരുത്തുന്നതിനും ആരോടും സന്ധിചെയ്യാത്ത കർശനക്കാരി. 
1957 - ലെ ആദ്യമന്ത്രിസഭ മുതൽ മന്ത്രിയായിരുന്ന വനിത. കേരള ചരിത്രത്തിലെ നവോത്ഥാന നാഴികക്കല്ലായ ഭൂപരിഷ്കരണ ബില്ലും അഴിമതി നിരോധന നിയമവും വനിതാക്കമ്മീഷൻ അവതരണവുമൊക്കെ ഗൗരിയമ്മയിലൂടെയാണ് നടപ്പിൽ വന്നത്.  മന്ത്രിയായിരുന്ന കാലമൊക്കെയും സാധാരണക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥരെപ്പോലും കർക്കശമായി നിലയ്ക്ക് നിർത്താൻ കെൽപ്പുണ്ടായിരുന്ന വനിതയായിരുന്നു ഗൗരിയമ്മ. കേരളത്തിൽ ഇനിയൊരു സ്ത്രീയ്ക്കും നേടാനാവാത്തത്ര ആത്മബലം കൈമുതലാക്കിയ ഗൗരിയമ്മ വ്യക്തിജീവിതത്തിനു പോലും കൽപിച്ച അപ്രാധാന്യം നമുക്കറിയാം.
മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യയായ ഗൗരിയമ്മയെ മുന്നിൽ നിർത്തി പ്രചരണം നടത്തി അധികാരം ലഭിച്ച മാർക്സിസ്റ്റ് പാർട്ടി അവരെ ഒഴിവാക്കിയതും ചരിത്രമാണ്. കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്ന ജനപ്രതീക്ഷയാണ് അന്ന് തകർന്നുപോയത്. പഴയകാല അനുഭവസമ്പത്ത് തികഞ്ഞ ഗൗരിയമ്മയെപ്പോലെ ഒരു വനിതയ്ക്ക് നേടാൻ സാധിക്കാതെ പോയ മുഖ്യമന്ത്രി പദവിയിലേക്ക് ഇനിയൊരു സ്ത്രീ കടന്നുവന്നാൽ പോലും ഗൗരിയമ്മയെന്ന മഹാപ്രഭാവത്തെ മറികടക്കാൻ കഴിഞ്ഞെന്നു വരില്ല. നവോത്ഥാനക്കുപ്പായങ്ങളിട്ട് സ്ത്രീ ഉൽക്കർഷകൾക്കു വേണ്ടിയുള്ള പ്രവർത്തകരെന്ന് അഭിമാനിച്ച് നടക്കുന്ന വനിതകൾക്ക് പഠനത്തിനുള്ള സർവകലാശാലയാണ് ഗൗരിയമ്മ. കമ്യൂണിസ്റ്റ് ആശയങ്ങളിലൂടെ, ദരിദ്രർക്കും ഭൂമിനഷ്ടപ്പെട്ടവർക്കും നിഷ്കാസിതർക്കുമൊക്കെ വേണ്ടി ജീവിതം നീക്കിവെച്ച ഗൗരിയമ്മയെപ്പോലെ ഇനിയൊരാൾ ഉണ്ടാവുമോ..? തത്വസംഹിതകൾ മറന്നു പ്രവർത്തിച്ച തന്റെ പാർട്ടിയെപ്പോലും അവസാനം ഉപേക്ഷിക്കാൻ ധൈര്യം കാട്ടിയ അധികാരക്കൊതികളില്ലാത്ത ഗൗരിയമ്മ , ജ്വലിച്ചുയരുന്ന ഓർമ്മകളാണ് ഇനിയുള്ള കാലം.
അർത്ഥപൂർണമായി സഖാവ് എന്ന സംബോധന ആത്മാവുകൾ ഏറ്റുവിളിച്ചിരുന്ന കാലമോർത്ത് സഖാവ് കെ.ആർ ഗൗരിയമ്മയ്ക്ക് .. ലാൽസലാം !

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമോ

ഒടുവില്‍ കാളിദാസിനടുത്തെത്തി വിസ്മയ എഴുതിയ പ്രേമലേഖനം

ഐടി നയം ; രാജ്യത്തിനകത്തും പ്രതിഷേധം

ഐജി ഹര്‍ഷിത അട്ടെല്ലൂരി വിസ്മയയുടെ വീട്ടിലെത്തി

സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത് ; പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ

ചെര്‍പ്പുളശേരി സംഘം കവര്‍ച്ചാ സംഘമല്ല ക്വട്ടേഷന്‍ സംഘമെന്ന് പുതിയ വിവരം

കാശ്മീര്‍ വിഷയത്തില്‍ നാളെ സുപ്രധാന യോഗം

വീണ്ടും മൂന്നാം മുന്നണിയോ ? പവാറിന്റെ വീട്ടില്‍ യോഗം നടന്നു

കോവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ സിപിഎം

വിസ്മയയുടേയത് കൊലപാതകമോ ?

സ്പീക്കർ സ്ഥാനത്തേക്ക് താൻ വരുമെന്നത് അഭ്യൂഹം മാത്രം : ട്രംപ് 

മിസോറിയിൽ ഡെൽറ്റ വേരിയന്റ് ഭീഷണി ഉയർത്തുന്നു 

കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല ; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

രണ്ട് ദിവസത്തിനിടയില്‍ മൂന്നാമത്തെ മരണം; ആലപ്പുഴയില്‍ മരിച്ചത് പത്തൊമ്പതുകാരി

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി

പുതിയ കണ്‍വീനറോ ? താനറിഞ്ഞിട്ടില്ലെന്ന് എംഎം ഹസന്‍

വിഴിഞ്ഞം സംഭവം;സുരേഷിന്റെ അച്ഛന്‍ പണമാവശ്യപ്പെട്ടന്ന് അര്‍ച്ചനയുടെ അച്ഛന്‍

പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

താന്‍ വിസ്മയയെ മര്‍ദ്ദിച്ചിരുന്നെന്ന് കിരണിന്റെ മൊഴി

സിപിഎമ്മിന്റെ പിന്‍മാറ്റം പരാജയമെന്ന് സൈബര്‍ കോണ്‍ഗ്രസുകാര്‍

സ്വര്‍ണ്ണതട്ടിപ്പുകാരെ തട്ടിക്കുന്നര്‍ ; രാമനാട്ടുകരയില്‍ സംഭവിച്ചത്

ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം

സ്ത്രീധനം വില്ലനായപ്പോള്‍ വിസ്മയക്ക് താലിച്ചരട് കൊലക്കയറായി

സുധാകരനോട് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സി.പി.എം; എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലെന്ന് വിജയരാഘവന്‍

കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ ആസൂത്രിത നീക്കമെന്ന് വി.മുരളീധരന്‍

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് ; യുഎഇ കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധം

മന്ത്രി റിയാസും കോഴിക്കോട് ജില്ലാ നേതൃത്വവും തമ്മില്‍ ഇടയുന്നു

പിആര്‍ഒ നിയമനം ; വീണാ ജോര്‍ജിനെ സിപിഎം തടഞ്ഞു

കേരളം ഞെട്ടിയ വാര്‍ത്തയുടെ സത്യം പുറത്ത് വന്നപ്പോള്‍

View More