-->

EMALAYALEE SPECIAL

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

കുര്യന്‍ പാമ്പാടി

Published

on

വെള്ളിയാഴ്ച നൂറ്റൊന്നാം പിറന്നാളായ ആലപ്പുഴക്കാരുടെ കുഞ്ഞമ്മക്ക് മധുരം തിന്നു മതിയായി. ഒപ്പം സ്നേഹവചനങ്ങളുടെ ചെകടിപ്പും. ഗൗരിഅമ്മയയുടെ പ്രണയജീവിതത്തെക്കുറിച്ച് ബുധനാഴ്ച രാവിലെ ഇറങ്ങിയ ഒരുപ്രമുഖ പത്രത്തിലെ ലേഖനം വായിച്ച് അവര്‍ കലി പൂണ്ടു. ഇനി ഒറ്റ പത്രക്കാരനെ ഇവിടെ കയറ്റരുത്ത്, ആംഡ് പൊലീസിലെ ജോണിനോട് അവര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു.

ഒരുവര്‍ഷമായി കുഞ്ഞമ്മക്ക് കൂട്ടിരിക്കുന്ന ജോണിന് അവരുടെ മൂഡും മൂഡ് ഔട്ടും നന്നായി അറിയാം. ബുധനാഴ്ച പത്തുമണിയോടെ എത്തിയ വി.എം സുധീരന്റെ പിറകെ ഓടിക്കൂടിയ പാപ്പരാസികളോട് ജോണ്‍ പറഞ്ഞു. കൂടെ കയറിക്കൊള്ളൂ. പക്ഷെ തിരക്ക് കൂട്ടി അവരെ ശല്യം ചെയ്യരുത്.

മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായിരുന്ന സുധീരന്‍ ലഡുവോ ജിലേബിയോ ചോക്കലേറ്റോ ഒന്നും കൊണ്ടുവന്നിരുന്നില്ല. പകരം ഗൗരിഅമ്മക്കു കൈകൊടുത്ത്, പൊന്നാട അണിനയിച്ചു. . ആതിഥേയ അവര്‍ക്കു ബിസ്‌കറ്റും ജീരക വെള്ളവും നല്‍കി സല്‍ക്കരിച്ചു. പുറത്തിറങ്ങിയ ശേഷമാണ് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് ഉള്ളു തുറന്നതു.

മുന്‍ മന്ത്രി എംഎ ബേബിയും ഭാര്യ ബെറ്റിയും മകന്‍ അശോകും ഭാര്യ സനിതയും അവരുടെ മകന്‍ തനയനും ഒരാഴ്ച മുമ്പേ എത്തി ആശംസകള്‍ അര്‍പ്പിച്ചു. വ്യാഴാഴ്ച താന്‍ നാട്ടില്‍ ഉണ്ടാവില്ല. കര്‍ണാടകത്തില്‍ ആയിരിക്കും.

ഡല്‍ഹിയില്‍ എംപി ക്വര്‍ട്ടേഴ്‌സില്‍ ആയിരിക്കുമ്പോള്‍ കുഞ്ഞമ്മ എത്തി കുഞ്ഞായിരുന്ന അശോകിനെ എടുത്ത് ആശ്ലേഷിച്ച കാര്യം ബെറ്റി ഓര്‍ത്തെടുത്തു. അശോകിന്റെ മകനാണ് തനയന്‍. അവന്‍ കൂടെ കൊണ്ടുവന്നിരുന്ന ചോക്ലേറ്റു പെട്ടി ഗൗരി അമ്മക്ക് സമ്മാനിച്ചു.അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് അവനു സ്മാനിച്ചുകൊണ്ടു കുഞ്ഞമ്മ പറഞ്ഞു: ''പ്രായം ഒത്തിരി ആയില്ലേ പഴയതു പോലെ പറ്റില്ല,'

നൂറ്റാറു വയസുള്ള പാപ്പുകുട്ടി ഭാഗവതര്‍ ഇന്നും നല്ല സ്ഫുടതയോടെ പാട്ടുകള്‍ പാടുന്നുണ്ടല്ലോ എന്നാണ് ബേബി മറുപടി നല്‍കിയത്. മലയാളത്തിലെ വിപ്ലവ നായിക എന്നും തങ്ങള്‍ക്കു പ്രചോദനവും ആവേശവും ആയിരുന്നെന്നു അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
.
ഈഴവസമൂഹത്തിലെ ആദ്യത്തെ കോളജ്കുമാരി എന്ന നിലയില്‍ മഹാരാജാസില്‍ സാരിയുടുത്ത് പഠിക്കുമ്പോള്‍ ചങ്ങമ്പുഴയും പഠിത്തം കഴിഞ്ഞു പട്ടണക്കാട്ടിലെ കളത്തിപ്പറമ്പില്‍ രാഷ്ട്രട്രീയവുമായി നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഏകെജിയും തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ഗൗരി അമ്മ അഭിമുഖക്കാരന്നോടു പറഞ്ഞു. ലോ കോളജില്‍ പഠിക്കുമ്പോല്‍ ഒരു സഹപാഠിപേരു വയ്ക്കാതെ പ്രേമലേഖനവും അയച്ചു.

അതെല്ലാം പഴയകഥ. എകെജി ചേര്‍ത്തലയിലെ പ്രമുഖ ഈഴവകുടുംബത്തില്‍ പെട്ട കരുണാകര
തണ്ടാരുടെ മകള്‍ സുശീലയെ വിവാഹം ചെയ്തപ്പോള്‍ താന്‍ മറ്റൊരു രാഷ്ട്രീയക്കാരനെ വരിച്ചു--ടിവി തോമസ്. സുശീലയും ഗൗരിയും കേരളത്തില്‍ മന്ത്രിമാരായി തിളങ്ങി. ഇരുവരും മുഖ്യമത്രി ആകേണ്ട തായിരുന്നു. സവര്‍ണനായ ഇഎംഎസ് സമ്മതിച്ചില്ല. ഉറങ്ങിക്കിടന്ന നായനാരെയാണ് ഗൗരിക്കു പകരം ആ കസേരയില്‍ ഇരുത്തിയത്.

ടിവി തോമസുമൊത്തുള്ള ദാമ്പത്യം മധുരവും ഉദാരവുമായിരുന്നു. ടിവി ആദ്യമായി എനിക്കൊരു കാശ്മീര്‍ പട്ടുസാരി വാങ്ങി തന്നു. മുല്ലക്കല്‍ സീറോ ജംക്ഷനില്‍ കാറു പാര്‍ക് ചെയ്ത ശേഷം തുണിക്കടയില്‍ കയറും. എത്ര സാരി എടുത്താലും അദ്ദേഹം മറുത്തു പറയില്ലായിരുന്നു. ചായകുടിച്ചു കൈകോര്‍ത്തു പിടിച്ച് കാര്‍ കിടന്നിടത്തേക്കു മടങ്ങും.

ആലപ്പുഴ നഗരത്തിനു നടുവിലുള്ള ചാത്തനാട്ടെ  വീടും ഇരുപതു സെന്റ് സ്ഥലവും തന്റെ പേരില്‍ എഴുത്തി തരണമെന്ന് ഒരിക്കല്‍ ടി വി പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. എന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയതാണ്. ഞാന്‍ ആര്‍ക്കും കൊടുക്കില്ല എന്ന് പറഞ്ഞു. ടിവി പിന്നെ നിര്‍ബന്ധിച്ചില്ല.

പട്ടണകാട്ടു തറവാട് വീടും എട്ടേക്കര്‍ തെങ്ങിന്‍ പുരയിടവും ഗൗരി അമ്മക്കുണ്ട്. പക്ഷെ തേങ്ങാ ഇടുന്നവന് ഇന്നും ഏഴു രൂപ വച്ചേ കൊടുക്കൂ. തെങ്ങൊന്നിന് അമ്പത് രൂപയാണ് നാട്ടുനടപ്പ്. ആലപ്പുഴ വീട്ടില്‍ വന്നു പോകുന്ന ഒരു വേലക്കാരിക്ക് നൂറു രൂപയാണ് ശമ്പളം. അതെല്ലാം നികത്തികൊടുക്കുന്നതു അനുജത്തിയുടെ മകളായ ബീന കുമാരിയാണ്. കെ.ആര്‍ ഗോമതിയുടെ മകള്‍. കൊല്ലം എസ്സെന്‍ കോളേജില്‍ പ്രൊഫസര്‍ ആയിരുന്നു. പിഎസസി മെമ്പറും.

കുഞ്ഞമ്മക്ക് പണത്തിനു പഞ്ഞമില്ല. എംഎല്‍എ പെന്‍ഷനുനുണ്ട്. വിധവാ പെന്‍ഷനും. വരുന്നവരൊക്കെ കാണിക്കയും അര്‍പ്പിക്കും. എന്നാലും പിശുക്കിയെ കഴിയൂ. ഓരോ പൈസക്കും കണക്കുണ്ട്. പാസ് ബുക്ക് വാങ്ങി എല്ലാം സൂക്ഷിച്ചു വായിക്കുമെന്ന് സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന അനില്‍ കുമാര്‍. പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ രൂപീകരിച്ച ജെഎസ്എസിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് അനുജത്തിയുടെ മകള്‍ ബീനകുമാരി. പ്രസിഡന്റ്റ് ആകട്ടെ ബീനയുടെ അച്ഛന്‍ പി എന്‍ ചന്ദ്രസേനന്റെ ജ്യേഷ്ട്ന്‍ നാരായണന്റെ മകനും അഭിഭാഷകനുമായ രാജന്‍ ബാബു. പത്തുവര്‍ഷം ആറന്മുള എംഎല്‍എ ആയിരുന്നു ചന്ദ്രസേനന്‍

നൂറാം പിറന്നാളിന് എന്റെ വകയായി എല്ലാവര്ക്കും സദ്യ തന്നതല്ലേ? ഇനി വല്ലവരും സദ്യനടത്തുന്നെങ്കില്‍ അത് അവരുടെ കാര്യം--ഗൌരി അമ്മ ദേഷ്യത്തോടെ പറയുന്നു. വ്യാഴാഴ്ച്ച മുഖ്യമന്ത്രി വരുന്ന ചടങ്ങാണ്. അതിനു കുഞ്ഞമ്മ വരുമോ എന്ന് ആശങ്ക പടര്‍ന്നിട്ടുണ്ട്. പക്ഷേ വരതിരിക്കില്ലെന്നു രാജന്‍ ബാബുവും കൂട്ടരും പ്രത്യാശിക്കുന്നു. വരും.
ആലപ്പുഴ കളക്ടര്‍ ഡോ. അബീദയുടെ ഉ പഹാരം
പിറന്നാള്‍ ആഘോഷത്തിന് ടൗണ്‍ഹാളില്‍
സഹോദരിയുടെ കൊച്ചുമകളുമൊത്ത്
പാണ്ടനാട്ട് ജന്മഗൃഹത്തില്‍ അയല്‍ക്കാരിയോടൊപ്പം
നിയമസഭയുടെ വജ്ര ജൂബിലിവേളയില്‍
ഇഎംഎസ് മന്ത്രിസഭയില്‍ ആയിരിക്കുമ്പോള്‍
മന്ത്രിയായി പിണറായിയുമൊത്ത്
മുഖ്യമന്ത്രിയോടൊപ്പം പിറന്നാള്‍ ചിരി
ചിരന്തന സുഹൃത്ത് രാമങ്കരി രാധാകൃഷ്ണനുമൊത്ത്
ലേഖകനുമൊപ്പം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

View More