Image

മലയാളി യുവതി ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

Published on 11 May, 2021
മലയാളി യുവതി ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു


ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ മലയാളി യുവതി കൊല്ലപ്പെട്ടതായി വിവരം.. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നലെ വൈകുന്നേരം താമസസ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിലാണ് സൗമ്യ മരിച്ചത്. 

ഗാസ്‌ക അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. സൗമ്യ മരിച്ചതായി ജില്ലാ ഭരണകൂടത്തിനോ അധികൃതര്‍ക്കോ ഔദ്യോഗിക വിവരം ലഭിച്ചില്ലെങ്കിലും സൗമ്യ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

ഗാസ്‌ക അഷ്‌കലോണില്‍ വീല്‍ചെയറില്‍ കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കുകയായിരുന്നു സൗമ്യ.ഷെല്‍ വരുന്നത് കണ്ട് ഇവര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഫ്‌ളാറ്റിന്റെ ജനാല തകര്‍ത്താണ് ഷെല്‍ ഇവര്‍ താമസിക്കുന്ന മുറിയില്‍ പതിച്ചത്. 

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍പഞ്ചായത്ത്മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇസ്രയേലിലെ സൗമ്യയുടെ മലയാളി സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടു. 2017ലാണ് സൗമ്യ അവസാനം നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലാണ്. 

Join WhatsApp News
JACOB 2021-05-11 21:18:57
I do not remember such attacks and counter attacks when Trump was President. Now, Hamas thinks President Biden will not support Israel. Palestinians could be making a big mistake. Israel could destroy their infrastructure like bridges and power plants setting them back by decades. A weak Joe Biden is is the catalyst for Hamas' attacks. Many Malayalees are working in Israel. Praying for their safety. Hope the attacks and counter attacks will stop soon. Condolences to the family of Soumya Santhosh. Sad news.
Bubby 2021-05-11 23:11:31
Hey! what happened to the peace treaty made by Kushner? Don't you remember that Jacob?. It was all over fox news that your hero trump & his son-in-law made peace in the Middle East. Wait for his trial.
TRUMP VS BIDEN 2021-05-12 00:32:49
Too late man. We had a chance in November 3rd. We blew it. This is what happens when we have a weak administration in the white house. Don't blame it on anybody else. It is barely four months. This is just the beginning. This is the price we have to pay for being STUPID. Pray hard for the divine intervention. Good luck. Watch "SIMSON" cartoons for more political blunders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക