Image

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ആഗോള ഭീഷണി: ലോകാരോഗ്യ സംഘടന

Published on 12 May, 2021
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ആഗോള ഭീഷണി: ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). വകഭേദത്തിന്റെ വര്‍ധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് പറഞ്ഞു.

സാധാരണ വൈറസുകളെക്കാള്‍ അപകടകരവും വാക്‌സിന്‍ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണെന്നു സൂചിപ്പിക്കുന്നതാണ് ആശങ്കയുടെ വകഭേദം എന്ന തരംതിരിവ്. ഇന്ത്യയില്‍ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യു.എച്ച്.ഒ. മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇതിലേക്കു വിരല്‍ചൂണ്ടുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

ഡബ്ല്യു.എച്ച്.ഒ. ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞമാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യന്‍ വകഭേദമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക