Image

ഇ- പാസ് അപേക്ഷയില്‍ സിക്‌സ് ' സെക്‌സായി ' പോലീസ് പൊക്കി

ജോബിന്‍സ് തോമസ് Published on 12 May, 2021
ഇ- പാസ് അപേക്ഷയില്‍ സിക്‌സ് ' സെക്‌സായി ' പോലീസ് പൊക്കി
കേരളത്തില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഏന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകണമെങ്കില്‍ പോലീസ് പാസ് വളരെ അത്യാവശ്യമാണ്. ഇതിന് അപേക്ഷിക്കേണ്ടതാകട്ടെ ഓണ്‍ ലൈനിലും. ഓരോ ദിവസവും ആവശ്യത്തിനും അനാവശ്യത്തിനും നിരവധി അപേക്ഷകളാണ് പോലീസിന് ലഭിക്കുന്നത്. അപേക്ഷകള്‍ സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പാസ് അനുവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കിട്ടിയ അപേക്ഷ പോലീസിനും അയച്ച ആള്‍ക്കും പണിയായി. അപേക്ഷയില്‍ ഒരക്ഷരം മാറിയതാണ് പുലിവാല് പിടിക്കാന്‍ കാരണമായത്. 

അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത് വൈകുന്നേരം കണ്ണൂരിലെ ഒരു സ്ഥലത്ത് സെക്‌സിനു പേകാന്‍ പാസ് അനുവദിക്കണമെന്നാണ്. തങ്ങളെ കളിയാക്കിയതാണെന്നു തോന്നിയ പോലീസ് അപേക്ഷ എസ്പിക്ക് കൈമാറി. എത്രയും വേഗം ആളെ പൊക്കാന്‍ നിര്‍ദ്ദേശവും നല്‍കി. കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായിരുന്നു അപേക്ഷകന്‍ എന്നു കണ്ടത്തി. അളെ ഉടന്‍ കസ്റ്റഡിയിലുമെടുത്തു. തുടര്‍ന്ന് അപേക്ഷ കാണിച്ച് വിരട്ടിയപ്പോളാണ് കാര്യമറിഞ്ഞത്. 

വൈകുന്നേരം ആറുമണിക്ക് പോകണമെന്നായിരുന്നു എഴുതിയത്. വൈകുന്നേരം സിക്‌സിന് പോകണമെന്നെഴുതിയപ്പോള്‍ സിക്‌സ് 'സെക്‌സായി' പോയതാണ്. ഇതോടെ പോലീസ് അയഞ്ഞു. യുവാവ് ക്ഷമമപറഞ്ഞ് തടിതപ്പി. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമെ അപേക്ഷ നല്‍കാവൂ എന്നും തമാശ കളിക്കുന്നവര്‍ പണി മേടിക്കുമെന്നും പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക