Image

കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.

സനീഷ് ചെങ്ങമനാട് Published on 12 May, 2021
കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.
നെടുമ്പാശ്ശേരി: കോവിഡ് മഹാമാരി നാടിനെ ദുരിതക്കയമാക്കുമ്പോഴും അവര്‍ക്കിടയില്‍ കരുണയുടെ മാലാഖമാരായി പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം. ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 41 വാര്‍ഡുകളിലെ 46 ആശ പ്രവര്‍ത്തകരെയാണ് ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലയുടെ സഹകരത്തോടെയായിരുന്നു ലളിതമായ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. മുഴുവന്‍ ആശ പ്രവര്‍ത്തകര്‍ക്കും കുടയും സാനിറ്റെസറും സമ്മാനിച്ചു. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിന്‍ ലൂയീസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല പ്രസിഡന്റ് സി.പി.തര്യന്‍ സന്ദേശം നല്‍കി. സ്വാമീസ് കറിപൗഡര്‍ മാനേജിങ് ഡയറക്ടര്‍ സി.ഒ.ജോസ്, എസ്.ഐ പി.ഡി.ബെന്നി, എ.എസ്.ഐ എ.വി.സുരേഷ്, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.ജെ.പോള്‍സണ്‍, കെ.ബി.സജി, ടി.എസ്.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.
ആശ പ്രവര്‍ത്തകരെ കുടയും സാനിറ്റൈസറും നല്‍കി ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിന്‍ ലൂയീസ് ആദരിച്ചപ്പോള്‍.
കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.
കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.
കരുണയുടെ മാലാഖമാര്‍ക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക