Image

ഹര്‍ഡില്‍സ്​ ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി മലപ്പുറം സ്വദേശി ഹനാന്‍

Published on 12 May, 2021
ഹര്‍ഡില്‍സ്​ ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി മലപ്പുറം സ്വദേശി  ഹനാന്‍
മലപ്പുറം: താനൂര്‍ സ്വദേശി മുഹമ്മദ്​ ഹനാന്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്​ ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി. ഇന്‍റര്‍നാഷണല്‍ അത്​ലറ്റിക്​സ്​ ഫെഡറേഷന്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ റാങ്കിങ്ങിലാണ്​ ഹനാന്‍ അണ്ടര്‍ 18 വിഭാഗത്തില്‍ മൂന്നാമതെത്തിയത്​. ഈ വിഭാഗത്തില്‍ ആദ്യ മൂന്ന്​ സ്ഥാനങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ എത്തുന്നത്​​ ഇതാദ്യമായാണ്​.

ഫ്രെബുവരിയില്‍ കാലിക്കറ്റ്​ സര്‍വകലാശാലയുടെ സ്​റ്റേഡിയത്തില്‍ നടന്ന ദക്ഷിണേന്ത്യന്‍​ മേഖല ജൂനിയര്‍മീറ്റില്‍ 13.80 സെക്കന്‍ഡില്‍ ഫിനിഷ്​ ചെയ്​ത പ്രകടനമാണ്​ ഹനാനെ നേട്ടത്തിലെത്തിച്ചത്​. ദക്ഷിണാഫ്രിക്കന്‍ താരമായ മൈക്കല്‍ ജന്‍ ഡി ബീര്‍ ഒന്നാമതായ ലിസ്റ്റില്‍ രണ്ടാമതുള്ളത്​ ദക്ഷിണാഫ്രിക്കയുടെ തന്നെ ഇസ്​മായില്‍ മുജാഹിദാണ്​.

താനൂര്‍ ദേവധാര്‍ സ്​കൂള്‍ പ്ലസ്​ ടു വിദ്യാര്‍ഥിയായ ഹനാന്‍ താനൂര്‍​ വെള്ളച്ചാലില്‍ കരീമിന്‍റെയും നൂര്‍ജഹാന്‍റെയും മകനാണ്​. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക