Image

ഇടുക്കിയില്‍ ആശങ്ക ; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞു

Published on 12 May, 2021
ഇടുക്കിയില്‍ ആശങ്ക ; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞു
ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) രംഗത്തെത്.

ബെഡുകളുടെ എണ്ണമടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്. നിലവില്‍ ആശുപത്രികളില്‍ 99 ശതമാനവും നിറഞ്ഞു. ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാലെ ഇതിന് പരിഹാരമാകൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി.ജോണ്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമുള്ളത്. അതേ സമയം ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെജിഎംഒഎ വിലയിരുത്തുന്നത്. അതേസമയം ഇനിമുതല് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക