Image

പിണറായി 2.0 : സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍

ജോബിന്‍സ് തോമസ് Published on 12 May, 2021
പിണറായി 2.0 :  സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മെയ് 20 ന് രണ്ടാം പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതീക്ഷിക്കുന്നത് 750 പേരെയാണ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്ന വിശാലമായ പന്തലില്‍ രണ്ട് മീററര്‍ അകലത്തില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഇവര്‍ക്ക് ഇരിപ്പിടമൊരുക്കുക. പഴയനിയമസഭയിലെ അംഗങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരും സ്ഥാനം ഒഴിയുന്ന മന്ത്രിമാരും പുതിയ മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ആയിരിക്കും  പങ്കെടുക്കുക. 

പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പഴയ മന്ത്രിമാരില്‍ കുറച്ചുപേര്‍ വാഹനങ്ങള്‍ തിരികെ നല്‍കി കഴിഞ്ഞു. മറ്റുള്ളവരോടും ഉടന്‍ വാഹനങ്ങല്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ വാഹനങ്ങളാണ് ഇപ്പോള്‍ 
മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ മന്ത്രിമാരെ ഏല്‍പ്പിക്കും. സത്യപ്രതിജ്ഞക്കു ശേഷം ഔദ്യോഗിക വാഹനങ്ങളിലായിരിക്കും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലേയ്‌ക്കെത്തുക. 

സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍ 15 ദിവസത്തിനുള്ളില്‍ ഒദ്യോഗിക വസതി ഒഴിയണം. ഇതിനുശേഷം പുതിയ മന്ത്രിമാര്‍ക്ക് ഈ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാകും  നല്‍കുക. പുതിയ മന്ത്രിമാരുടെ അന്തിമ പട്ടിക ഇതുവരെ തയ്യാറായിട്ടില്ല. എല്‍ഡിഎഫില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എല്ലാ ഘടകകക്ഷികളും മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം സിപിഎം അറിയിച്ചിട്ടില്ല. 

ഒരംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ല എന്നാണ് നിലവിലെ തീരുമാനം. എന്നാല്‍ കെ.ബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ പരിഗണിക്കാനുമിടയുണ്ട്. ജനതാദളുകള്‍ ലയിച്ചുവന്നാല്‍ ഒരു മന്ത്രി സ്ഥാനം നല്‍കും . കേരളകോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നല്‍കും. മെയ് ഇരുപതിന് നടക്കുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക