-->

America

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ജോണ്‍കുന്തറ

Published

on

ഇന്‍ഫ്ളേഷന്‍ കവാടത്തിലോ? ഇന്ധനം, ലംബര്‍, സ്റ്റീല്‍, ഇവയുടെ വില ഇരട്ടിയില്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു.തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു വിലക്കയറ്റവും.
ഇതൊരു രാഷ്ട്രീയ പ്രചോദിത ലേഖനമായി കരുതരുത് മനസും കണ്ണും തുറന്നു നോക്കുന്നവരുടെ മുന്നിലുള്ള സത്യാവസ്ഥകള്‍.

ബൈഡന്റ്റെ നാവില്‍നിന്നും അടുത്തസമയം ഉടലെടുത്ത വാക്കുകള്‍,''അമേരിക്കന്‍ രക്ഷപ്പെടുത്തല്‍ പരിപാടി'' ബൈഡന്‍,  ഇതില്‍ ആരെ എന്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു എന്നൊന്നും വിശദീകരിച്ചിട്ടില്ല. 
തന്റ്റെ ആദ്യ നാലു വര്‍ഷം സമാപിക്കുന്നതിനു മുന്‍പേ ഇപ്പോള്‍ ചിലവാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന പണത്തിന് അധികമായി ആറ് ട്രില്യന്‍, എന്നത് 6000 ബില്യണ്‍ ഡോളര്‍ കൂടി കുടുംബ ഷേമ പദ്ധതികള്‍ക്കായി ചെലവിടുവാന്‍ ഒരുക്കമിടുന്നു. ശ്രവണരസമുള്ള പദ്ധതി.

ഒട്ടുമുക്കാല്‍ ജനത സാമ്പത്തിക ശാത്രത്തില്‍ നിപുണര്‍ ആയിരിക്കില്ല അത് സ്വാഭാവികരം ഇതിനെ മുതലെടുത്താണ് രാഷ്ട്രീയ കളികള്‍ തലസ്ഥാനത്തു നടക്കുന്നത്. ഇന്ന് അമേരിക്കയില്‍, കേന്ദ്രഭരണ ബഡ്ജറ്റ് രൂപീകരണം വെറും വരവു ചിലവു കണക്കുകള്‍ക്കുമുപരി ഒരു രാഷ്ട്രീയ ആയുധവുമായി മാറിയിരിക്കുന്നു.
കേള്‍ക്കുവാന്‍ ഇമ്പമുള്ള പേരുകള്‍ നല്‍കി പണം ചെലവിടുന്നു എന്നാല്‍ അതില്‍ പലതിലും നിരവധി സങ്കുചിത ആക്ടിവിസ്റ്റ്‌സംഘടനകളുടെ ആവശ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. ഉദാഹരണം, ബൈഡന്‍ ഭരണം പ്രചരിപ്പിക്കുന്ന  അമേരിക്കയെ രക്ഷപ്പെടുത്തല്‍ പദ്ധതി? എന്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു?
യഥാര്‍ത്ഥമായി ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഇവിടെ കേന്ദ്രീകൃതവും, തദ്ദേശപരമായും നിരവധി പരിപാടികള്‍ നടപ്പിലുണ്ട്.

അതൊന്നും പോരാ, ഇവിടെ ഉദ്ദേശിക്കുന്നത് ദുരന്തങ്ങള്‍ അനുഭവിക്കുന്നവരുടെ മാനദണ്ഡം, അവരുടെ കാരണം, ഇവക്കെല്ലാം വ്യതിയാനം വരുത്തുക കുറക്കുക വിപുലീകരിക്കുക.നിരവധി ജനത പലേ തരത്തിലും പലരുടെയും പ്രവര്‍ത്തികളില്‍ നിന്നും പെരുമാറ്റങ്ങളില്‍നിന്നുപോലും പീഡിതര്‍. പീഡിതരുടെ എണ്ണo അമേരിക്കയില്‍ കൂടിവരുന്നു എന്നതാണ് നിരവധി രാഷ്ട്രീയ മുതലെടുപ്പുകാരുടെയും നിലപാട്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അമേരിക്കയില്‍, പണം വാരിയെറിഞ്ഞു, സര്‍ക്കാര്‍ നല്‍കുന്ന ആപണത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അവര്‍ ഇതെല്ലാം നടപ്പാക്കിയ പാര്‍ട്ടിക്ക് എന്നും വോട്ടു നല്‍കും. ഈ പണം എവിടെ നിന്നും വരുന്നു അതൊന്നും ഒരു വിഷയമേയല്ല
ഒരു വര്‍ഷം അമേരിക്ക നികുതി ഇനത്തില്‍ ശേഖരിക്കുന്നത് ഏതാണ്ട് മൂന്നര ട്രില്യന്‍ ഡോളര്‍.2020 തില്‍ ഭരണകൂടം ചിലവഴിച്ചത് ആറര ട്രില്യന്‍ ഡോളര്‍. ഇന്നത്തെ പൊതു കടം 28 ട്രില്യണ്‍. ഖജനാവിലേയ്ക് വരുന്ന പണം വര്‍ധിപ്പിക്കുന്നതിന്, ട്രംപ്  ഭരണം നടപ്പാക്കിയ നികുതി ഇളവുകള്‍ പലതും ആസാധൂകരിക്കും കൂടാതെ പണക്കാരുടെയും കോര്‍പറേഷനുകളുടെയും  ടാക്‌സ് വര്‍ദ്ധിപ്പിക്കും. കേള്‍ക്കുവാന്‍ ഇമ്പമുള്ള പദ്ധതികള്‍.

സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ഇതെല്ലാം കടലാസില്‍ എഴുതി ന്യായീകരിക്കാം എന്നാല്‍ പ്രവര്‍ത്തിപഥത്തില്‍ ഉദ്ദേശിക്കുന്നതിന്റ്റെ പകുതി ഫലം പോലും കിട്ടില്ല. കാരണം ടാക്‌സ് നല്‍കുക ആരും ഇഷ്ട്ടപ്പെടുന്ന ഒരു പ്രക്രിയ അല്ല അതിനാല്‍ കൊടുക്കാതിരിക്കുന്നതിനുള്ള കുറുക്കു വഴികള്‍ എല്ലാവരും കണ്ടുപിടിക്കും.
കോര്‍പറേഷനുകളുടെ ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നതിലുള്ള ദോഷവശം ഇവര്‍ മുതല്‍മുടക്ക് കുറക്കുവാന്‍ ശ്രമിക്കും, ഉള്ള തൊഴില്‍ സേന കുറിക്കും പലേ ബിസിനസുകളും അമേരിക്കക്ക് പുറത്തേക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കും. അതില്‍ നിന്നും ഇവിടെ തൊഴില്‍ അവസരങ്ങള്‍ കുറയും.
രാഷ്ട്രീയം മാറ്റിനിറുത്തി ചിന്തിച്ചുനോക്കൂ. നമ്മുടെ ജീവിതത്തില്‍ പണം സ്ഥിരം എവിടെ നിന്നെങ്കിലും വായ്പ വാങ്ങി എത്രനാള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റും? തിരികെ കൊടുക്കുന്നത് പലിശ മാത്രം അതേ സമയവും കടം കൂടിവരുന്നു.ഒരു പരിധി കഴിയുമ്പോള്‍ കടം തരുന്നവരുടെ വിശ്വാസാം നശിക്കും അതോടെ പ്രതിസന്ധിയിലെത്തും.

കുറച്ചു ചരിത്രം. പിന്നോട്ടു നോക്കിയാല്‍, അമേരിക്കയില്‍ അടുത്ത കാലങ്ങളില്‍ രാജ്യത്തെ അമിത ചിലവുകള്‍ക്ക് ഒരു കടിഞ്ഞാണ്‍ ഇടുവാന്‍ ശ്രമിക്കുന്നത് ബില്‍ ക്ലിന്റ്റന്‍ ഭരണസമയം. അത് അധികംനാള്‍ നീണ്ടുനിന്നില്ല അതിനുശേഷം 9/11 അതോടെ ടെഫസിറ്റ് പണം മുടക്കല്‍ കുതിച്ചു കയറി പിന്നീട് ബുഷ്‌സമയ അനാവശ്യ യുദ്ധങ്ങള്‍, ഹൗസിങ് മാര്‍ക്കറ്റ് അധഃപതനം.അതോടെ കമ്മി ബജറ്റ് എന്ന ആശ എല്ലാവരും വെടിഞ്ഞു. ഇന്നത്തെ പൊതുകടം 30 ട്രില്ല്യനടുത്തു.
കോറോണ രോഗ സംക്രമണം തീര്‍ച്ചയായും അമേരിക്കന്‍ സമ്പല്‍ വ്യവസ്ഥിതിയെ പിടിച്ചു കുലിക്കി. നിരവധി ബിസിനസ്സുകള്‍ പൂട്ടപ്പെട്ടു തൊഴിലില്ലായ്മ കുതിച്ചുകയറി. ഇതില്‍ നിന്നും രക്ഷ നേടുവാന്‍ വീണ്ടും ഇല്ലാത്ത പണം കടംവാങ്ങി മുടക്കുവാന്‍ തുടങ്ങി.

അതില്‍ ഒഴിവാക്കുവാന്‍ പറ്റുമായിരുന്ന നിരവധി പാകപ്പിഴകള്‍ സംഭവിച്ചു. ഒന്നാമത്, അര്‍ഹത ഇല്ലാത്തവര്‍ക്കും  ഉത്തേജന പണം എന്നപേരില്‍ ഡോളര്‍ കിട്ടി. തൊഴിലില്ലാത്തവര്‍ക്കുo അമിതസഹായം നല്‍കി ഇവരില്‍ പലരും അതൊരു തക്കമാക്കി പിന്നീട് ജോലി വേണ്ട എന്ന രീതിയിലായി. സൗജന്യമായി ഒരു ബിസിനസ്സിനുo പണം നല്‍കേണ്ട ആവശ്യം ഇല്ലായിരുന്നു.

രാജ്യം ഇപ്പോഴും കോവിഡ് രോഗത്തില്‍ നിന്നും മുഴുവനായും രക്ഷ പ്രാപിച്ചിട്ടില്ല അത് സാധ്യമോ എന്നതും സംശയം. ആഗോളതലത്തിലും ഗതി അതുതന്നെ. സാമ്പത്തിക നില മെച്ചപ്പെട്ട് ആദ്യഘട്ട 2020 നിലയില്‍ എന്നെത്തും അതില്‍ അധികം ആശിച്ചിട്ടു ഭലമില്ല. 
രാജ്യം ഇപ്പോള്‍ ഒരു ഇന്‍ഫ്ളേഷന്‍, സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ കീഴില്‍. ഒരു കാരണം, ഇപ്പോള്‍ പൊതുവെ വിലക്കയറ്റം എല്ലാത്തിനും മുന്നോട്ടു പോകുന്ന അവസ്ഥ. ഇതിനെ നയിക്കുന്നത് ഇന്ധനവില. അമേരിക്കയില്‍ ഫ്രക്കിങ് നിറുത്തുന്നതോടെ ഇന്ധന ഉല്‍പ്പാദനവും ചുരുങ്ങും.വീടു നിര്‍മ്മാണ സാമഗ്രഹികളുടെ വിലയും കുതിച്ചുകയറുന്നു. അത് ഹൗസിങ് മാര്‍ക്കറ്റിനെ പ്രതികൂലമായി ബാധിക്കും.

ഇന്നു കാണുന്ന വില കുതിച്ചുകയറ്റത്തിന്റ്റെ 100 % കാരണക്കാര്‍ ഭരണ നേതാക്കള്‍ അവരുടെ ഉത്തരവാദിത്തമില്ലാത്ത പണം ചെലവഴിക്കല്‍. നികുതികളില്‍ നിന്നും ശേഖരിക്കാത്ത പണം ഉപയോഗിച്ചു എല്ലാവരെയും തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. പണം തികയാതെവരുമ്പോള്‍ അച്ചടി യന്ത്രമുണ്ടല്ലോ കൂടുതല്‍ അടിച്ചു കൂട്ടുവാന്‍.

ബി ജോണ്‍ കുന്തറ

Facebook Comments

Comments

 1. CID Mooosa

  2021-05-12 19:18:18

  People who were making shouting noise about Democracy, will now know what will be the result.The moment democrat took charge the gas price shot up too far and you know they may say I am recieving food stamps and unemployment and Medicaid so on.The economy of this country is going where and that is a good question.Unemployment rate went up.

 2. Boby Varghese

  2021-05-12 17:32:22

  Bill Clinton said that the era of big govt was over. Biden says that it is just beginning. Todays CPI number hit 0.9%. Usually it is about 0.2%. Inflation is imminent. Federal reserve will increase interest rates. Mortgage rate will move up which will hurt real estate industry. Higher rates will dampen economic growth. Stock Market reflects that.

 3. TRUMP VS BIDEN

  2021-05-12 14:51:51

  Most everything has a domino effect. You may not see immediately the reasons for the price increase on gas. Think again (if you can). A strong leader would have prevented all these issues. Unfortunately, we miscalculated. The price we have to pay for being STUPID is beyond comprehension. Since the bad news outweigh the good news, there is no need to spend time on writing about it. Again enjoy the ride on JACKASS. It may take longer to get your destination. But it is better than waiting in line for gas. By the way if you suspect price gouging, report it to the following website: https://www.scag.gov/ For your viewing pleasure, watch the "SIMSON" cartoons. :) :) :)

 4. ഗ്യാസിന്റെ വില കൂടിയാലെന്താ, ഗ്യാസിന്റെ ലഭ്യത കുറക്കുന്നില്ലേ? ഗൾഫ് യുദ്ധം കഴിഞ്ഞതിനു ശേഷം വാഹനങ്ങളിൽ ഗ്യാസ് നിറക്കാൻ ആളുകൾ വരി നിൽക്കാൻ മറന്നു പോയി തുടങ്ങിയിരുന്നു. തിരികെ കൊണ്ട് വന്നതിന് നന്ദി...

 5. ഉറക്കുണ്ണി ഗാഢനിദ്രയിൽ... ആരവിടെ.... ആ ഇളിയമ്മയോട് വരാൻ പറയൂ... യാതൊരു ആത്മാർത്ഥതയുമില്ലാത്ത വികലമായ പൊട്ടിച്ചിരിയോടെ ഇളിയമ്മ പ്രവേശിക്കുന്നു... ഉറക്കുണ്ണി: ഗ്യാസിന്റെ വിലകൂട്ടാനുള്ള നീക്കങ്ങൾ എവിടെവരെയായി? ഇളിയമ്മ: നന്നായി പോകുന്നു പ്രഭോ... വെറും നൂറ് ദിവസ്സങ്ങൾ കൊണ്ട് തന്നെ ഉണ്ടായിരുന്ന വിലയുടെ പകുതിയോളം നമ്മൾ കൂട്ടി. അപ്പോഴേക്കും ജനങ്ങൾ ഒച്ചവെച്ചു തുടങ്ങി. രാജ്യത്തെ ജനങ്ങളെ സ്വന്തം പോലെ കരുതിയിരുന്ന ഒരു ഭരണാധികാരി ഉണ്ടായിരുന്നത്രെ.. ഡോണൾഡ് ജോൺ ട്രംപ് എന്നോ മറ്റോ ആണ് പേര്... അദ്ദേഹത്തിന്റെ ഭരണകാലത്ത് കൈയ്യിലെ ചില്ലറ കൊടുത്താൽ വണ്ടിയിൽ ഗ്യാസ് നിറക്കാമായിരുന്നു എന്നാണ് അവരുടെ വാദം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 26 നു

സി. ലൂസി കളപ്പുര; യു.എസ് . കാത്തലിക്ക് ബിഷപ്പുമാർ (അമേരിക്കൻ തരികിട-169)

ഒര്‍ലാന്‍ഡോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന്‌

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് സ്വീകരണം നല്‍കി

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും

പ്രൊഫസര്‍ സണ്ണി സഖറിയ, 74, ടെക്സസില്‍ അന്തരിച്ചു

ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു

ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

കനക ജൂബിലി നിറവില്‍ റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം

ജോസഫ് (അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ലിഡിയ ആന്‍ ലാബിക്ക് യുഎസ് പ്രസിഡന്റ്സ് അവാര്‍ഡ്

പഠനമികവും മാനവികതയും സമന്വയിപ്പിക്കുന്ന ഡി.എം.എ. സ്‌കോളര്‍ഷിപ്പ്‌

വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

ഇവ ഗുസ്മാന്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും

View More