Image

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

Published on 13 May, 2021
ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍
ഉന്നാവ്: ഉത്തര്‍പ്രദേശില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉന്നാവ് ജില്ലയിലെ ഗംഗാ തീരത്താണ് സംഭവം. അധികം ആഴത്തിലല്ലാതെ അടക്കം ചെയ്ത മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ച്‌ പറിക്കുമ്ബോഴാണ് വിവരം പുറം ലോകം അറിഞ്ഞത്.

 ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും തീരങ്ങളില്‍ നൂറിലേറെ മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകിയെത്തി അടിഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തായായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടതാണോ, അതോ തീരത്ത് വന്നടിഞ്ഞ മ‍ൃതദേഹങ്ങള്‍ മണലിട്ട് മൂടിയതാണെന്നോ കാര്യത്തില്‍ വ്യക്തയില്ല ഫത്തേപ്പൂര്‍, റായ്‍ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന സ്ഥലം കൂടിയാണ് ബക്സര്‍ ഗ്രാമത്തിന് അടുത്തുള്ള ഈ ഗംഗാ തീരം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അതേസമയം, ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ അതിഭീകരമാം വിധം കൊവിഡ് പിടിമുറുക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. കാണ്‍പൂര്‍ ജില്ലയിലെ ഭദ്രാസ് ഗ്രാമത്തില്‍ ഏപ്രിലില്‍ 20 ആളുകള്‍ മരണപ്പെടുകയുണ്ടായി. ഇവരില്‍ ആരെയും പരിശോധന നടത്താത്തത് കൊണ്ട് തന്നെ കൊവിഡ് മരണമാണോ എന്ന് പോലും പറയാനാകില്ലെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക