Image

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

Published on 13 May, 2021
സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി
ഡല്‍ഹി: കോവിഡ് വ്യാപനം വര്‍ധിച്ച്‌ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. തൊഴില്‍, ഭക്ഷണം പാര്‍പ്പിടം തുടങ്ങിയവ ഇല്ലാതെ ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

തൊഴിലാളികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ച്‌ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നല്‍കണമെന്നും, പണമോ ജോലിയോ ഇല്ലാതെ തൊഴിലാളികള്‍ക്ക് അതിജീവിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി ദില്ലി, യുപി, ഹരിയാന ,ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും, സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകേണ്ടവര്‍ക്ക് വാഹന സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക