Image

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

Published on 13 May, 2021
വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ബെംഗളൂരു: കോടതി നിര്‍ദ്ദേശിച്ച പ്രകാരം വാക്സിന്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിലുള്ളവര്‍ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  ' രാജ്യത്ത് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിന്‍ 
നല്‍കണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ' - സദാനന്ദ ഗൗഡ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

 വാക്സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിനോ മറ്റേതെങ്കിലും കാരണത്താലോ അല്ലെന്നും അദ്ദേഹം കൂ
ട്ടിച്ചേര്‍ത്തു.  സര്‍ക്കാര്‍ തങ്ങളുടെ കടമ ആത്മാര്‍ഥമായും സത്യസന്ധമായും ചെയ്യുന്നുണ്ടെന്നും എന്നാല്‍ ചില പോരായ്മകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായി, ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. നമുക്ക് അവ കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക