Image

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

Published on 13 May, 2021
ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി


ന്യുഡല്‍ഹി: ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് വരെ 328,898 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 24,031,730 ആയി. 3,693 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ262,044 ല്‍ എത്തി. 20,054,010 പേര്‍ രോഗമുക്തരായി. 3,715,676 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ 33,591,189 പേര്‍ രോഗികളായി. 597,871 മരിച്ചു. ബ്രസീലില്‍ 15,361,686രോഗികളുണ്ട. 428,256 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ ആകെ 5,841,129 രോഗികളും 107,250 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയില്‍ 5,083,996 രോഗികളുണ്ട് 107,250 ആണ് മരണം. 

ലോകത്താകെ 161,611,787 പേരിലേക്ക് കോവിഡ് എത്തി. 3,352,950 പേര്‍ മരിച്ചു. 139,438,359 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക