-->

America

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

ജോസഫ് പൊന്നോലി

Published

on

ഹ്യുസ്റ്റൺ, ടെക്സാസ് :  കേരളാ റൈറ്റേഴ്‌സ് ഫോറം, യു എസ് എ യുടെ സാഹിത്യ സമ്മേളനവും ചർച്ചയും  ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ്  മുഖേന 2021 മെയ് 23 ഞായറാഴ്ച  4 PM  മുതൽ 6:30  PM വരെ നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. പ്രധാന പരിപാടികൾ താഴെ ചേർക്കുന്നു:

കുട്ടികളുടെ കഥകൾ  -ജോൺ കുന്തറ 

“അനിൽ പനച്ചൂരാൻ കൃതികൾ: ഒരാസ്വാദനം” -  എ.സി. ജോർജ്  

കവിത: “ബെറ്റ്സി” : അബ്ദുൾ പുന്നയൂർകുളം  

കവിത: “പ്രണയഗീതം” - ആശാ സിംഗ്    

മീറ്റിംഗിൽ അടുത്ത കാലത്തു അന്തരിച്ച മാർ ക്രിസോസ്റ്റം, കെ. ആർ. ഗൗരിയമ്മ, ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരെ അനുസ്മരിക്കുന്നതായിരിക്കും. എല്ലാവര്ക്കും സാഹിത്യ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിക്കും. 

ഏപ്രിൽ 25, 2021 ഞായറാഴ്ച  നടന്ന സമ്മേളനത്തിൽ ജോൺ തൊമ്മൻ “ഉറവൻ  കള്ളൻ   മാത്തുക്കുട്ടി ഉപദേശി” എന്ന ചെറുകഥ വായിക്കുകയുണ്ടായി. ഉപദേശിയെ എതിർക്കുകയും അയാൾക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുകയും ചെയ്തവർ അവസാനം ആ മനുഷ്യന്റെ സൽക്കർമ്മങ്ങളും മാതൃകാ ജീവിതവും മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് കഥ. 

തുടർന്ന്  ഈശോ  ജേക്കബ് “അക്ഷരങ്ങൾ അപ്രസക്തമാകുന്നുവോ?’ എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിര്ഭാവത്തോടു കൂടി എഴുത്തിന്റെ പ്രസക്തി എന്ത് എന്ന സമസ്യയാണ് അദ്ദേഹം വിശകലനം ചെയ്തത്.  ഭാഷകളുടെ പരിണാമവും മാറ്റങ്ങളും നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്, എങ്കിലും ഭാഷയും എഴുത്തും ഇല്ലാതാകുന്നില്ല എന്ന് സദസ്സ് വിലയിരുത്തി. 

ജോൺ കുന്തറ തന്റെ “ബെഡ് ടൈം സ്റ്റോറീസ്” എന്ന പുസ്തകത്തിൽ നിന്നും കുട്ടികൾക്കുവേണ്ടിയുള്ള രണ്ടു കഥകൾ വായിച്ചു. “ക്രിസ്തുമസ് കേക്ക്”     “ക്രിസ്തുമസ് ട്രീ” എന്നീ കഥകൾ  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി ശയന കഥകളിലൂടെ  ക്രിസ്തുമസ് സന്ദേശം  കുഞ്ഞു മനസ്സുകൾക്ക് പകർന്നു കൊടുക്കുന്നതാണ് കഥകളുടെ ഉള്ളടക്കം.  

സാഹിത്യ ചർച്ചയിൽ എ.സി. ജോർജ്, ജോൺ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോൺ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു  വൈരമൺ, ജോൺ തൊമ്മൻ, ആൻ വര്ഗീസ് (ക്യാനഡാ), ഡോ വര്ഗീസ് (ക്യാനഡാ) മാത്യു കുറവക്കൽ, അബ്ദുൽ പുന്നയൂർക്കുളം (ഡിട്രോയ്റ്), ടി. എൻ. സാമുവേൽ, ജോസഫ് പൊന്നോലിഎന്നിവർ സജീവമായി പങ്കെടുത്തു. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു. മാത്യു മത്തായി മോഡറേറ്റർ ആയിരുന്നു. അദ്ദേഹം തുടർന്ന് നന്ദി പ്രകാശനം നടത്തി. 

Facebook Comments

Comments

  1. ഇരിങ്ങാലക്കുട റപ്പായി, റൈറ്റർ ഫോറം സാറന്മാരെ, ഒരു നോവൽ ഞാൻ ഏതാണ്ട് പകുതിയാക്കി. റൈറ്റർ ഫോറത്തിലെ ആരെങ്കിലും ഇതൊന്നു പബ്ലിഷ് ചെയ്യാനോ കഥ പൂർത്തിയാക്കാനും എന്നെ ഒന്ന് സഹായിക്കുമോ ? അടുത്ത പകുതി കഥനിങ്ങളാരെങ്കിലും എനിക്ക് ഒന്ന് എഴുതി തന്നാൽ മതി. എഴുത്തു കൂലി ഇനത്തിൽ നല്ല തുക തരാം. പിന്നെ നിങ്ങളുടെ കമ്പനി വഴി ബുക്ക് ഒന്ന് അടിച്ചു തരണം നിങ്ങളെ ഒത്തിരി ഒത്തിരി ബുക്ക് പബ്ലിഷ് ചെയ്തു മടിച്ചു കൊടുക്കുന്നത് ആയിട്ട് വാർത്ത കണ്ടു. മുകളിലെ നിങ്ങളുടെ വാർത്ത വായിച്ചു. ചരമം എന്ന് പറഞ്ഞ് ഇത്രയധികം ആൾക്കാരെ ഓർക്കുമ്പോൾ തന്നെ അവര് പറ്റി ഓരോരുത്തരും സംസാരിച്ചു തന്നെ ഒരു മണിക്കൂർ പോകുമല്ലോ. പിന്നെയും ബാക്കി ഒരു നാല് പരിപാടി ആണല്ലോ കാണുന്നത് അതെല്ലാം തീർക്കാൻ ഒരു 4 മണിക്കൂറെങ്കിലും വേണം. നിങ്ങളുടെ ലൈബ്രറിയിൽ വായനക്കാർ ധാരാളം ഉണ്ടല്ലോ അല്ലേ ? അത് അത് ആരെങ്കിലു hire ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ആ പോസ്റ്റിലേക്ക് ഞാൻ ഇപ്പോഴേ അപേക്ഷ നൽകുകയാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 26 നു

സി. ലൂസി കളപ്പുര; യു.എസ് . കാത്തലിക്ക് ബിഷപ്പുമാർ (അമേരിക്കൻ തരികിട-169)

ഒര്‍ലാന്‍ഡോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന്‌

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് സ്വീകരണം നല്‍കി

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും

പ്രൊഫസര്‍ സണ്ണി സഖറിയ, 74, ടെക്സസില്‍ അന്തരിച്ചു

ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു

ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

കനക ജൂബിലി നിറവില്‍ റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം

ജോസഫ് (അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ലിഡിയ ആന്‍ ലാബിക്ക് യുഎസ് പ്രസിഡന്റ്സ് അവാര്‍ഡ്

പഠനമികവും മാനവികതയും സമന്വയിപ്പിക്കുന്ന ഡി.എം.എ. സ്‌കോളര്‍ഷിപ്പ്‌

വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

ഇവ ഗുസ്മാന്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും

View More