Image

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

Published on 14 May, 2021
ഫോമയുടെ  കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി  ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ്  മുക്ത കേരളത്തിനായി കേരള  ജനതയ്ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ജീവൻ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഫോമാ നടത്തുന്ന ധന ശേഖരണ പദ്ധതിക്കായി പിന്തുണ നൽകുന്നതിന്‌ അമേരിക്കയിലെ നാൽപ്പത്തെട്ട്‍ സംസ്ഥാനങ്ങളിലും,   ക്യാപ്റ്റൻ വിബിൻ വിൻസൻറ്  2 Single Engine Aircraft മായി വിങ്‌സ് ഫോർ ഇന്ത്യ   എന്ന പേരിൽ  ധനശേഖരണ ക്യാമ്പയിൻ നടത്തുന്നു. ക്യാപ്റ്റൻ വിബിൻ വിൻസൻറ്, ഓറഞ്ച് വിങ് ഏവിയേഷൻറെ പ്രസിഡണ്ടും സി.ഇ ഓ യുമാണ്.

ഫ്ലോറിഡയിലെ  പെംബ്രോക് പൈൻസിലുള്ള നോർത്ത് പെറി എയർപോർട്ടിൽ ( 1620 South West  75th Ave, Pembroke Pines , FL )  മെയ് 15 നു രണ്ടു മണിക്ക് ക്യാമ്പയിൻ ഫ്ളാഗ് ഓഫ് ചെയ്യും. ഫോമാ ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,  ദേശീയ കമ്മറ്റി അംഗം, ബിജു ആൻറണി , സൗത്ത് ഫ്ലോറിഡ കേരള സമാജം പ്രസിഡൻറ്  ജോർജ് മാലിയിൽ, നവ കേരള പ്രസിഡൻറ് ജെയിൻ വാത്തിയേലിൽ, മയാമി മലയാളി അസോസിയേഷൻ പ്രസിഡൻറ് സനിൽ വി.പ്രകാശ് , പാം ബീച്ച് കേരള അസോസിയേഷൻ പ്രസിഡൻറ് പോൾ വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

കേരളത്തെ സംരക്ഷിക്കാനുള്ള ഈ സംരംഭത്തിൽ പങ്കെടുത്തും സാമ്പത്തിക സഹായം ചെയ്തും സഹകരിക്കണമെന്ന് ക്യാപ്റ്റൻ വിബിൻ വിൻസൻറ് അഭ്യർത്ഥിച്ചു.

 
ഫോമയുടെ  കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി  ക്യാപ്റ്റൻ വിബിൻ വിൻസൻറ്
Join WhatsApp News
Pisharadi 2021-05-15 12:56:20
ആ വിമാനം പറത്താനുള്ള ഇന്ധനത്തിൻ്റെ പണം മതിയല്ലോ ഒരു കോടി വാക്സീൻ വാങ്ങാൻ. ഓരോ നൂതന പദ്ധതികളേ!!
അന്തപ്പൻ 2021-05-15 14:07:17
ധനശേഖരണർത്തം വിമാനം പറത്തൽ, what an idea sirji. ഫോമായെകൊണ്ടു ക്യാപ്റ്റനെങ്കിലും ഗുണമുണ്ടാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക