Image

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സലിം ആയിഷ : ഫോമാ ന്യൂസ് ടീം Published on 14 May, 2021
കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയെ മറികടക്കാനും, കേരളത്തിനാവശ്യമായ  ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു ജീവന്‍ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയും, ഫോമയിലെ അംഗ സംഘടനകളും, മറ്റു ജീവ കാരുണ്യ സംഘടനകളായ നന്മ, കെ.എച്.എന്‍.എ , വേള്‍ഡ് മലയാളി കൗണ്‍സില്‍ ,നൈന, എ.കെ.എം.ജി എന്നീ സംഘടനകളും  നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും, ക്ര്യത്യമായ വിവരങ്ങളും ഉപദേശങ്ങളും, ആവശ്യകതയെ സംബന്ധിച്ച് ശരിയാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി നടത്തിയ ചര്‍ച്ച, അംഗ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും, കേരളം സര്‍ക്കാരിന്റെ ബന്ധപെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും, ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയിയുടെയും, അവസരോചിതമായ വിവരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.

ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു ബന്ധപ്പെട്ടവര്‍ വിശദമായ മറുപടി നല്‍കി എന്ന് മാത്രമല്ല, കേരളത്തിനാവശ്യമായ സഹായങ്ങളെ കുറിച്ച് ശരിയാ ദിശാബോധം നല്‍കുന്നതിനും സര്‍ക്കാരിനെ  പ്രതിനിധീകരിച്ചു പങ്കെടുത്ത ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ ഡോക്ടര്‍.കെ .ഇളങ്കോവന്‍  IAS, കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍  മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ശ്രീമതി വിഘ്നേശ്വരി IAS, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ തയ്യാറായി. 

ആദ്യമായാണ് ഒരു വിദേശ മലയാളി സംഘടന സര്‍ക്കാരുമായി കൈകോര്‍ത്ത് കോവിഡിനെ പ്രതിരോധിക്കാനും, കേരളത്തില്‍ താമസിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും, ഒരു മാര്‍ഗ്ഗരേഖ ലഭിക്കുന്നതിന് വേണ്ടി യോഗം സംഘടിപ്പിച്ചത്. തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്മാരുമായുള്ള പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ്  വിശാലമായ ചര്‍ച്ചകള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും യോഗം ചേര്‍ന്നത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു ജീവന്‍ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയിലെ അംഗ സംഘടനകള്‍, നന്മ, കെ.എച്.എന്‍.എ, വേള്‍ഡ് മലയാളി കൗണ്‍സില്‍, നൈന, എ.കെ..എം.ജി തുടങ്ങിയ സന്നദ്ധ സംഘടനകളും  പണം സമാഹരിച്ച് കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കോവിഡ്/ ഓക്‌സിജന്‍  വാര്‍ റൂമിനെ സംബന്ധിച്ചും, നിലവിലെ കൊറോണ വ്യാപനത്തിന്റെ അവസ്ഥയെ സംബന്ധിച്ചും , ഓക്‌സിജന്‍ കോണ്‌സെന്ററേറ്ററിന്റെ ആവശ്യകതയെ കുറിച്ചും, കോളേജിയേറ്റ്  എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ശ്രീമതി വിഘ്നേശ്വരി IAS വിശദീകരിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് ഫോമക്ക് കൈമാറി. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍  മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണത്തെ കുറിച്ചും, ഇനിയുണ്ടായേക്കാവുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ചും വരച്ചു കാട്ടി. കേരളം നിലവില്‍ എടുത്തിട്ടുള്ള പ്രതിരോധ നടപടികളും, അദ്ദേഹം വിശദീകരിച്ചു.

യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് ശ്രീ വി.ആര്‍ ക്ര്യഷ്ണ തേജയും, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരിയും  മറുപടി നല്‍കി. സ്വദേശത്തുള്ള ബന്ധു മിത്രാദികള്‍ക്ക്  വിദേശത്തുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനാവുമെന്നും, അതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നും യോഗത്തില്‍ വിശദീകരിച്ചു. ജൂണ്‍ 30  ആം തീയതി വരെ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധ നികുതിയിളവുകള്‍ നല്കിയിട്ടുള്ള വിവരവും യോഗത്തില്‍ പങ്കു വെച്ച്. ഏതെങ്കിലും സംഘടനകള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അയക്കാന്‍ താല്പര്യപ്പെടുന്നെങ്കില്‍ ജൂണ്‍ 30 നകം എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും അംഗസംഘടനകളുടെയും ശ്രമങ്ങളെയും, മറ്റു സന്നദ്ധ സംഘടനകളെ കാരുണ്യ-സേവന പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുള്ള  ഫോമയുടെ  സന്നദ്ധതയേയും യോഗത്തില്‍ പങ്കെടുത്ത ബഹുമാന്യ ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയിയും, മറ്റുദ്യോഗസ്ഥരും അഭിനന്ദിച്ചു.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അയക്കാന്‍ താല്പര്യപ്പെടുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ എല്ലാം ഫോമയുടെ https://fomaa.com/page/Covid19GOI എന്ന ലിങ്കില്‍  ആവശ്യക്കാര്‍ക്ക് ഫോമ ലഭ്യമാക്കിയിട്ടുണ്ട്   രേഖകള്‍  മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി ശ്രീ ടി.ഉണ്ണികൃഷ്ണനുമായി  ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഫോമാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

സലിം ആയിഷ : ഫോമാ ന്യൂസ് ടീം 
കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നുകോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു
Join WhatsApp News
Dr. Jacob Thomas 2021-05-14 10:50:20
Great idea n step in for our state’s present condition on COVID-19, let us perform the best we can.
അന്തപ്പൻ 2021-05-14 19:36:03
യോഗം കൂടുന്നതിന് മുൻപ് ഒരു ന്യൂസ്, ചേർന്നു കഴിഞ്ഞിട്ടു ഒരു ന്യൂസ്, കൊടുക്കാൻ തീരുമാനിച്ചാൽ ന്യൂസ്, പിരിക്കാൻ തീരുമാനിച്ചാൽ ന്യൂസ്, ഇതെല്ലാം കഴിഞ്ഞു എപ്പോഴാണാവോ എനിക്ക് ഒരു സഹായം കിട്ടുന്നെ. മാറ്റവരു പിരിവ് തുടങ്ങിയില്ലേ ആവോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക