Image

സിപിഐ ഇടയുന്നു ; ഒരു മന്ത്രി സ്ഥാനവും വിട്ടുനല്‍കില്ല

ജോബിന്‍സ് തോമസ് Published on 14 May, 2021
സിപിഐ ഇടയുന്നു ; ഒരു മന്ത്രി സ്ഥാനവും വിട്ടുനല്‍കില്ല
എല്‍ഡിഎഫില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ കല്ലുകടികളുയരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തിന്റെ പേരില്‍ ഒരു മന്ത്രിസ്ഥാനവും വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ. സിപിഐയില്‍ നിന്നും ഒരു മന്ത്രി സ്ഥാനമെടുത്ത് കേരളാ കോണ്‍ഗ്രസിന് നല്‍കാം എന്നതായിരുന്നു സിപിഎം കണക്ക് കൂട്ടല്‍. എന്നാല്‍ സിപിഐ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതാണ് നിലവില്‍ സിപിഎമ്മിന് തലവേദനയാകുന്നത്. 

രണ്ട് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഇത് നിലവിലെ സ്ഥിതിയില്‍ നടക്കില്ലെന്നാണ് സിപിഎം പറയുന്നത്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കാമെന്നാണ് സിപിഎം നിലപാട്. ഒരു മന്ത്രി സ്ഥാനമാണെങ്കില്‍ പ്രധാനവകുപ്പുകളില്‍ ഏതെങ്കിലും വേണം എന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. റവന്യു, കൃഷി, പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളിലാണ് കേരളാ കോണ്ഡഗ്രസിന്റെ നോട്ടം. തങ്ങളുടെ പക്കല്‍ നിന്നും ചീഫ് വിപ്പ് പദവി മാത്രമെ വിട്ടു നല്‍കാനാവൂ എന്നതാണ് സിപിഐ നിലപാട്. ഇതോടെ സിപിഎം കൈവശം വയ്ക്കുന്ന ഏതെങ്കിലും വകുപ്പുകള്‍ വിട്ടുനല്‍കാന്‍ ആലോചിക്കുകയാണ് സിപിഎം. 

പൊതുമരാമത്ത്, വൈദ്യൂതി, എന്നീ വകുപ്പുകളിലൊന്നും ഒപ്പം രജ്‌സ്‌ട്രേഷനും വിട്ടു നല്‍കുന്ന കാര്യത്തിലാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. മുമ്പ് പിജെ ജോസഫ് എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോല്‍ വിദ്യാഭ്യാസം പൊതുമരാമത്ത്, 
രജിസ്ട്രഷന്‍ വകുപ്പുകള്‍ കൈവശം വച്ചിരുന്നു. അവര്‍ മുന്നണി വിട്ടപ്പോള്‍ ഈ വകുപ്പുകള്‍ സിപിഎം ആണ് ഏറ്റെടുത്തത് എന്നും സിപിഐ പറയുന്നു. 

സിപിഐ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പക്ഷം പൊതുമരാമത്ത്, വൈദ്യുതി ഈ വകുപ്പുകളിലേതെങ്കിലും ഒന്നായിരിക്കും റോഷി അഗസ്റ്റിന് ലഭിക്കുക. ചീഫ് വിപ്പ് സ്ഥാനം എന്‍ . ജയരാജിനും ലഭിക്കും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമായിരിക്കും ഏത് വകുപ്പ് വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക