Image

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

Published on 14 May, 2021
മകന് പേരിട്ട സന്തോഷം  പങ്കുവെച്ച്‌   മണികണ്ഠന്‍ ആചാരി
മകന് പേരിട്ട സന്തോഷം ആരാധകരുമായി പങ്കുവെച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേരാണ് കുഞ്ഞിന് നല്‍കിയത്. ഇസൈ എന്നാണ് തന്റെ കുഞ്ഞു രാജകുമാരന് മണികണ്ഠന്‍ പേരിട്ടത്.

"ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്. ഇസൈ.. ഇസൈ മണികണ്ഠന്‍"- ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മണികണ്ഠന്‍ കുറിച്ചു. നിരവധി പേരാണ് കുഞ്ഞിസയ്ക്ക് ആശംസകളുമായി എത്തിയത്. കുഞ്ഞിന് ഈ ലോകത്തേക്ക് സ്വാ​ഗതം ചെയ്ത് നടന്‍ റോഷന്‍ മാത്യുവും എത്തി.കഴിഞ്ഞ മാര്‍ച്ചിലാണ് മണികണ്ഠനും അഞ്ജലിയ്ക്കും കുഞ്ഞ് പിറന്നത്. 'ബാലനാടാ' എന്ന ക്യാപ്ഷനോടെയാണ് ആ സന്തോഷം താരം പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായത്. 'കമ്മട്ടിപ്പാടം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക