Image

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പി പി ചെറിയാന്‍ Published on 15 May, 2021
പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ഒഹായെ : ഒഹായെ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ കൊളംബസില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച ആന്‍ഡ്രെ ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കുന്നതിന് സിറ്റി തീരുമാനിച്ചു . മെയ് 14 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത് .

സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു . നിരായുധനായ ആന്‍ഡ്രെ ഹില്‍ എന്ന 47 കാരനാണ് കൊളംബിസ് പോലീസ് ആദം കോയിലുടെ വെടിയേറ്റു മരിച്ചത് .

2020 ഡിസംബര്‍ 20 നായിരുന്നു സംഭവം അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടു മണിയോടെ സുഹൃത്തിന്റെ ഗാരേജില്‍ നിന്നും കൈയില്‍ സെല്‍ഫോണ് ഉയര്‍ത്തിപ്പിടിച്ച് പുറത്തുവരികയായിരുന്ന ഹില്ലിന് നേരെയാണ് പോലീസ് ഓഫീസര്‍ വെടിവച്ചത് . വെടിയേറ്റ ഹില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു .

കൈയിലുണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചു തന്റെ കക്ഷി വെടിയുതിര്‍ത്തതെന്ന് ആദം കോയ്ക്ക്  വേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു . പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തു , 19 വര്‍ഷത്തെ സര്‍വീസാണ് കോയ്ക്ക് ഉണ്ടായിരുന്നത് . 
അര്‍ദ്ധരാത്രിയില്‍ വീടിനു സമീപം ഒരു കാര്‍ വന്നു നില്‍ക്കുന്നുവെന്ന് സമീപവാസി നല്‍കിയ വിവരമനുസരിച്ച് എത്തിച്ചേര്‍ന്നതായിരുന്നു പോലീസ് .

ആന്‍ഡ്രി ഹില്ലിന്റെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ 10 മില്യണ്‍ ഡോളറിനാകില്ലെന്നും എന്നാല്‍ താല്‍ക്കാലിക ആശ്വാസത്തിനാണ് ഈ  തുക അനുവദിക്കുന്നതെന്നും കൊളംബസ് സിറ്റി അറ്റോര്‍ണി സാക്ക ക്ലിന്‍  പറഞ്ഞു , സംഭവത്തെ തുടര്‍ന്ന് പോലീസ് ഓഫീസറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക