Image

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ

Published on 15 May, 2021
 കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ


ലണ്ടന്‍: കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങാകുവാന്‍ സമീക്ഷ യുകെ പണസമാഹരണം നടത്തുന്നു.

ബിരിയാണി മേളയിലൂടെയും പായസ മേളയിലൂടെയും ലഭിക്കുന്ന ഈ തുകകള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സമീക്ഷ ഗ്ലോസ്റ്റെര്‍ഷെയര്‍, ലണ്ടന്‍ ടെറി, ബെല്‍ഫാസ്റ്റ് തുടങ്ങിയ ബ്രാഞ്ചുകളില്‍ മേയ് 15 , 18, 21 തീയതികളില്‍ ബിരിയാണി മേള.

ബാക്കി ബ്രാഞ്ചുകളില്‍ എല്ലാം തന്നെ പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞു. വളരെ നല്ല എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ലണ്ടന്‍ ടെറി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വദേശികള്‍ പോലും വളരയധികം പങ്കാളിത്തമാണുണ്ടായത്.

ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റല്‍ നിന്നും നൂറില്‍ പരം ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് ഗ്ലോസ്റ്റര്‍ഷെയര്‍ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു. ഓര്‍ഡറുകള്‍ എല്ലാം അവര്‍തന്നെ വാങ്ങി വിതരണം ചെയ്യും. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് സമീക്ഷ.

രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക