Image

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

Published on 15 May, 2021
 വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'


കുവൈറ്റ് സിറ്റി: വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യന്‍ അംബാസഡര്‍, കേരള മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, നോര്‍ക്ക ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

വിദേശ രാജ്യങ്ങളില്‍നിന്നും തിരിച്ചു വരുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ നിന്നും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ പ്രവാസികളുടെ തിരിച്ചു പോക്ക് എളുപ്പമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക