-->

America

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂജേഴ്‌സി: കേരളത്തിന് ഇപ്പോള്‍ അടിയന്തിരമായ സഹായം വേണ്ടത് എല്ലാവരിലും വാക്‌സീന്‍ എത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുകൈയ്യെടുത്ത് ആരംഭിച്ച വാക്‌സീന്‍ ചലഞ്ച് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഓക്‌സിജന്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്നും ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനുള്ള ഓക്‌സിജന്‍ സംഭരണം കേരളത്തിനുണ്ടെന്നും ഫൊക്കാന നേതാക്കളുമായി ഫോണില്‍ സംസാരിക്കവെ മന്ത്രി വ്യകത്മാക്കി.

ഓക്‌സിജന്റെ കാര്യത്തില്‍ ആകുലത വേണ്ട.  എല്ലാവരിലും വാക്‌സീന്‍ എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ദ്രവീകൃത (കോണ്‍സെന്‍ട്രേറ്റഡ്) ഓക്‌സിജന്‍, ഓക്‌സി മീറ്റര്‍ ഉള്‍പ്പെടയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും ആവശ്യം വര്‍ധിച്ചു വരുന്ന സഹചര്യത്തില്‍ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന് ഒരു വലിയ സഹായകരമായിരിക്കും.

കേരളം നേരിട്ട എല്ലാ മഹാമാരികളിലും  പ്രകൃതി ദുരന്തങ്ങളിലും എന്നും കൈത്താങ്ങായിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ ഇക്കുറിയും കേരളത്തെ കൈയ്യയഞ്ഞു സാഹായിക്കുമെന്നുറപ്പാണെന്നും പറഞ്ഞ മന്ത്രി കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും അമേരിക്കന്‍ മലയാളികള്‍ കേരളത്തിന് നല്‍കിയ സഹായം ഒരിക്കലും മറക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് ഏതുതരം സഹായമാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഫൊക്കാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മന്ത്രി കോവിഡ് വാക്‌സീന്‍ ചലഞ്ചിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

കോവിഡ് മഹാമാരി കേരളത്തില്‍ സമ്പൂര്‍ണമായും കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായാല്‍ പോലും സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് ഓക്‌സിജന്‍ സംഭരണമുണ്ട്. അത്തരം സാഹചര്യം ഉടലെടുത്താല്‍ അന്യസംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ഓക്‌സിജന്‍ അല്‍പ്പമൊന്നു പിടിച്ചു വയ്‌ക്കേണ്ടിവരും. മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായിട്ടാണ് എല്ലാകേരളീയര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. അതിനായിട്ടാണ്  'വാക്‌സീന്‍ ചലഞ്ച്' എന്ന യജ്ജ്ത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അതിന് ഭാരിച്ച ചെലവ് വേണ്ടി വന്നേക്കാം. എക്കാലത്തെയും പോലെ മലയാളികള്‍ പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ അവസരത്തിനൊത്ത് സഹായഹസ്തവുമായി വരുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. വാക്‌സീന്‍ ചലഞ്ചിന് കേരളത്തിനകത്ത്  നിന്നും പുറത്തുനിന്നും വന്‍ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏതു കെടുതികള്‍ ഉണ്ടായാലും ജന്മനാടിനു വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി സംസ്ഥാന സര്‍ക്കാരിന് ഏറെ ഊഷ്മളമായ ബന്ധമാണുള്ളത്. അമേരിക്കയിലെ മലയാളികളെ കോര്‍ത്തിണക്കിക്കൊണ്ട് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്. തനിക്ക് ഫൊക്കാനയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നു പറഞ്ഞ ശൈലജ ടീച്ചര്‍ താന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചത് ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണെന്നും കൂട്ടിച്ചേര്‍ത്തു.

വാക്‌സീന്‍ ചലഞ്ച് ഒരു വന്‍ വിജയകരമാക്കി മാറ്റാന്‍ നിങ്ങള്‍ എല്ലാ സുമനസുകളോടും അഭ്യര്‍ത്ഥിക്കണം. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്തിയത് ഏറെ ആശ്വാസകരമാണ്. ഏറെ നൂലാമാലകളൊന്നുമില്ലാതെ കേരളത്തിലേക്ക് ഏതു മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയക്കാം. അമേരിക്കയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയയ്ക്കുമ്പോള്‍ കസ്റ്റംസ് തീരുവയില്‍ ഇളവു ലഭിക്കാനുള്ള അപേക്ഷ ഫോംറം നോര്‍ക്ക റൂട്‌സ് വഴി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായരുമായി ഫൊക്കാന നേതൃത്വം ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കയറ്റുമതിക്ക് ആവശ്യമായ രേഖകള്‍ അദ്ദേഹം ഫൊക്കാന ഭാരവാഹികള്‍ക്ക് അയച്ചുനല്‍കിയതായും ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ പങ്കെടുത്തു.  Facebook Comments

Comments

  1. Jacob

    2021-05-16 17:40:05

    America first!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ മലയാളിയുടെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല (വെള്ളാശേരി ജോസഫ്)

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി: അറസ്ററ്

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന്

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി 40 - ന്റെ നിറവില്‍ - ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഞായറാഴ്ച.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

മയക്കുമരുന്നു കേസിൽ ഇന്ത്യാക്കാരടക്കം നിരവധി പേരെ കാനഡ അറസ്റ്റ് ചെയ്തു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന്; മെഗാ തിരുവാതിരയും പഴയിടത്തിന്റെ സദ്യയും

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

View More