Image

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

Published on 16 May, 2021
മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍
ഇടതുപക്ഷ ജനാധപത്യമുന്നണിയുടെ യോഗം നാള നടക്കാനിരിക്കെ മന്ത്രി സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്നും തുടരും . മന്ത്രി സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് ഘടകകക്ഷികള്‍. എല്ലാ ഘടകകക്ഷികളും മന്ത്രി സ്ഥാനം വേണമെന്ന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. 

ചീഫ് വിപ്പ് പദവി ഒഴികെ തങ്ങളുടെ പക്കലുള്ള ഒരു സ്ഥാനവും വിട്ടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇങ്ങനെ വന്നാല്‍ സിപിഐയ്ക്ക് നാല് മന്ത്രി സ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും. കേരളാ കോണ്‍ഗ്രസ് എമ്മാകട്ടെ രണ്ട് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് ഇപ്പോള്‍ സിപിഎം  ഉറപ്പ് നല്‍കിയിട്ടുള്ളത്.

എന്‍സിപിക്ക് ഒരു മന്ത്രി സ്ഥാനമാണ് നല്‍കുക. ഇത് ആരാണെന്ന് തീരുമാനിച്ച് ഉടന്‍ പറയാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനാണ് കൂടുതല്‍ സാധ്യതയെങ്കിലും കുട്ടനാട്ടില്‍ നിന്നും വിജയിച്ച തോമസ് കെ തോമസും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എന്‍സിപിയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോര് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, , കോണ്‍ഗ്രസ് എസ് എന്നീ കക്ഷികളുമായാണ് ഇന്ന് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക. ഒരു എംഎല്‍എ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് നിലപാടെങ്കിലും ഇക്കാര്യത്തില്‍ ചെറിയ വിട്ടു വീഴ്ച്ചകള്‍ ചെയ്യാനും സാധ്യതയുണ്ട്. 

ഐഎന്‍എല്ലിനും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കിയേക്കും കോണ്‍ഗ്രസ് എസിന് മന്ത്രിസ്ഥാനം ലഭിക്കില്ല എന്നാണ് അറിവ. അങ്ങനെയെങ്കില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കേണ്ടി വരും. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയേക്കും എന്നാണ് സൂചനകള്‍.
എന്തായാലും ഇന്നത്തെ അവസാനഘട്ട ചര്‍ച്ചകളും കഴിയുന്നതോടെ ഘടകകക്ഷികളുടെ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് അന്തിമ ചിത്രം പുറത്തുവന്നേക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക