Image

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം തുടരും

Published on 16 May, 2021
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.മെയ് 24 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

രോഗവ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി നീട്ടിയതെന്ന് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 311170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 2.46 കോടിയായി ഉയര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക