Image

റെംഡെസിവര്‍ സ്വകാര്യ ആശുപത്രികള്‍ക്ക്​ നേരിട്ട്​ നല്‍കാന്‍ തീരുമാനം

Published on 16 May, 2021
റെംഡെസിവര്‍  സ്വകാര്യ ആശുപത്രികള്‍ക്ക്​ നേരിട്ട്​ നല്‍കാന്‍ തീരുമാനം
ചെന്നൈ: കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ റെംഡെസിവര്‍ നേരിട്ട്​ സ്വകാര്യ ആശുപ​ത്രികള്‍ക്ക്​ നല്‍കാന്‍ തമിഴ്​നാട്​ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സ്​റ്റാലി​െന്‍റ അധ്യക്ഷതയില്‍ നടന്നയോഗത്തിലാണ്​ തീരുമാനം.

നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്​ വേണ്ടി റെംഡെസിവര്‍ തമിഴ്​നാട്​ മെഡിക്കല്‍ സര്‍വീസസ്​ കോര്‍പറേഷന്‍ ലിമിറ്റഡി​െന്‍റ വിതരണകേന്ദ്രത്തില്‍ നിന്ന്​ ബന്ധുക്കള്‍ വാങ്ങി നല്‍കുന്ന രീതിയാണുള്ളത്​. ഇതുമൂലംസാമൂഹിക അകലമൊന്നും പാലിക്കാതെ നൂറ്​ കണക്കിനാളുകള്‍ ഡിസ്​പെന്‍സറികള്‍ക്ക്​ മുന്നില്‍ തടിച്ച്‌​ കൂടിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സ്​റ്റേഡിയത്തിലൊരുക്കിയ റെംഡെസിവര്‍ വാങ്ങുന്നതിനായി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയ വാര്‍ത്തയും പുറത്ത്​ വന്നിരുന്നു. ഇതിന്​ പുറമെ റെംഡെസിവര്‍ കരിഞ്ചന്തയില്‍ വ്യാപകമായി ലഭിക്കാനും തുടങ്ങി.

ഈ സാഹചര്യത്തിലാണ്​ രോഗികളുടെ ബന്ധുക്കള്‍ ടി.എന്‍.എം.എസ്​.സി ഔട്ട്​ ലെറ്റുകളില്‍ നിന്ന്​ മരുന്ന്​ വാങ്ങുന്നതിന്​ പകരം സ്വകാര്യ ആശുപത്രികള്‍ക്ക്​ വാങ്ങാന്‍ സൗകര്യമൊരുക്കാന്‍ തീര​ുമാനിച്ചത്​.

ഇതിനായി മെയ്​ 18 മുതല്‍ ഒരു വെബ്​ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും. അതിലേക്ക്​ ഓരോ സ്വകാര്യ ആശുപത്രികള്‍ അവിടെ ചികിത്സയിലുള്ള രോഗികളുടെ വിവരം ചേര്‍ക്കണം. തുടര്‍ന്ന്​ ഓരോ രോഗിക്കും വേണ്ട ​റെംഡെസിവര്‍ മരുന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് ടി.എന്‍.എം.എസ്​.സി​ നേരിട്ട്​ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക