Image

കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി രാജീവ് സാതവ് കോവിഡ് ബാധിച്ച്‌ മരിച്ചു

Published on 16 May, 2021
 കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി രാജീവ് സാതവ് കോവിഡ് ബാധിച്ച്‌ മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് മുക്തനായി ദിവസങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജീവ് സതവ് അന്തരിച്ചു. ഇന്ന് രാവിലെ പൂനെയിലെ  സ്വകാര്യ ആശുപത്രിയിലാണ് 46 കാരന്റെ മരണം. 

രാജീവ് സതവ് മെയ് 9ന് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇതിനുശേഷവും ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. വലിയ നഷ്ടമാണിതെന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിവുള്ള നേതാവായിരുന്നു രാജീവ് സതവ് എന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്ത് തെളിയിച്ച ഗുജറാത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ളയാളാണ് മഹാരാഷ്ട്ര സ്വദേശിയായ സതവ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, എംപി, ഏറ്റവും പ്രതീക്ഷയുള്ള യുവനേതാവ് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക