Image

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

Published on 16 May, 2021
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി പുതിയ ഉത്തരവ്​. പ്രധാനപ്പെട്ട നിയന്ത്രണങ്ങളിതൊക്കെയാണ്​​.


ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച്‌ ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ്​ ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.


ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക