Image

പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് മര്‍ദനം; സഹോദരനടക്കം അഞ്ചുപേര്‍ പിടിയില്‍

Published on 16 May, 2021
പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന്  മര്‍ദനം; സഹോദരനടക്കം അഞ്ചുപേര്‍ പിടിയില്‍
ചിറ്റൂര്‍: പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് ഹോട്ടല്‍മുറിയില്‍ മര്‍ദനം. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. സുഹൃത്തിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറി യുവാവിന് കിട്ടിയത് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെയാണ്.

ശല്യം ചെയ്യരുതെന്ന് പെണ്‍കുട്ടി പലതവണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഒരു ചുംബനമെങ്കിലും നല്‍കാതെ പിന്തിരിയില്ലെന്ന് യുവാവ് വാശി പിടിച്ചതോടെ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കണ്ടുമുട്ടാമെന്ന് തീരുമാനിച്ചു. ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരുമാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും അഞ്ചു കൂട്ടുകാരും അറസ്റ്റിലായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക