-->

Gulf

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Published

on


ദമ്മാം: നവയുഗം അമാംമ്ര യൂണിറ്റ് കമ്മിറ്റി സഹഭാരവാഹിയായ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാട്ടിൽ അവധിക്ക് പോയിരുന്ന അദ്ദേഹം അവിടെ വെച്ച് കോവിഡ് ബാധിച്ചു മരണമടയുകയായിരുന്നു.

കൊല്ലം കുരീപ്പുഴ തരയിൽ ഫിർദൗസ് മൻസിലിൽ ഷെഫീഖ് (55 വയസ്സ്), കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സൗദി അറേബ്യയിൽ പ്രവാസി ആയിരുന്നു. പത്തു വർഷമായി നവയുഗം  അമാംമ്ര യൂണിറ്റ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം, കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിൽ പോയത്. തിരികെ വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് കോവിഡ് രോഗം പിടിപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച്  ചികിത്സിച്ചെങ്കിലും, ക്രമേണ രോഗം മൂർച്ഛിച്ചു  മരണം സംഭവിക്കുകയായിരുന്നു.

നൂർജഹാനാണ് ഷഫീഖിന്റെ ഭാര്യ. 
ഫിർദൗസ്‌, ജന്നത്ത്, ഫവാസ് എന്നിവർ മക്കളും, ഷിഹാബുദീൻ, ഫാത്തിമ എന്നിവർ മരുമക്കളുമാണ്. 

നവയുഗത്തിന്റെ ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഷഫീഖ്, നവയുഗം അമാംമ്ര യൂണിറ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും, ദമ്മാം മേഖല കമ്മിറ്റി മെമ്പറായും  പ്രവർത്തിച്ച് സംഘാടകപാടവം തെളിയിച്ചിട്ടുണ്ട്. ഊഷ്‌മളമായ പെരുമാറ്റത്തിലൂടെ ഒട്ടേറെ സൗഹൃദങ്ങളെ സൃഷ്ടിച്ചിട്ടുള്ള ഷഫീഖിന്റെ  നിര്യാണം നവയുഗത്തിന് വലിയൊരു നഷ്ടമാണ്. 

അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, ആദരാഞ്ജലികൾ അർപ്പിക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു. 


 

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

വിദേശകാര്യ മന്ത്രി ജയശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി

കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു

ബലിപെരുനാള്‍: ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍

കേരളസർക്കാരിന്റെ ഇ - സഞ്ജീവനിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: നവയുഗം

പ്രവാസി പുനരധിവാസത്തിന് കേരള ബജറ്റില്‍ നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം : നവയുഗം

നവയുഗം തുണച്ചു; നിയമക്കുരുക്കുകള്‍ അഴിച്ചു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

നവയുഗവും തമിഴ് സംഘവും സൗദി ഉദ്യോഗസ്ഥരും കൈകോര്‍ത്തു; അസുഖബാധിതയായ കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്ര സ്വദേശിനി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു 

ലാൽ കെയെർസ് ബഹ്‌റൈൻ  പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

View More