Image

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

Published on 16 May, 2021
റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി



ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. സ്പുട്നിക്  വാക്സിന്‍ ഹൈദരാബാദില്‍ എത്തിയെന്ന് വിമാനത്തില്‍ നിന്ന് വാക്സിന്‍ ബോക്സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു.  രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ റഷ്യന്‍- ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്പുട്‌നിക് കോവിഡ് വാക്‌ന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്‌നിക് വാക്‌സിനാണ് അന്ന് എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക