-->

VARTHA

ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്, 17 പേര്‍ അറസ്റ്റില്‍

Published

onലണ്ടന്‍: ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാര്‍ തമ്മിലടിച്ചത്. മെയ് 14-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിലര്‍ കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും എതിരാളികള്‍ക്ക് നേരേ വലിച്ചെറിഞ്ഞു. നിരന്തരം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിരക്ഷപ്പെടുന്നതും അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചിലര്‍ അലറിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

വിമാനത്താവളത്തിലെ സംഘര്‍ഷം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും ദുഃഖകരമായ സംഭവമാണെന്നും ലൂട്ടണ്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കഴിഞ്ഞ 11 വര്‍ഷത്തിനിടെ നടന്ന പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

കോവിഡ് ചികിത്സ:: മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്, 150 മരണം

കേരളത്തില്‍ ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി

40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി

ബാങ്ക് മാനേജരായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

അഞ്ചാം പനിക്കുള്ള വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

വാട്സ്‌ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് ചികിത്സാ നിരക്ക്: സര്‍ക്കാറിനെതിരേ ഹൈക്കോടതി

ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ അറസ്റ്റില്‍

തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​ അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു

മര്‍ദ്ദനം പോലിസില്‍ അറിയിച്ചതിന് ഭാര്യയെ മഴു കൊണ്ട് വെട്ടി

സംസ്ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ചെറുത്തു; യുപിയില്‍ 17കാരിയെ അക്രമികള്‍ രണ്ടാം നിലയില്‍നിന്ന് വലിച്ചെറിഞ്ഞു

ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ ഒമ്പതുകാരിയെ മാതാവും രണ്ടാനച്ഛനും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

കോവിഡ്: മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക സഹായം

അയിഷ സുല്‍ത്താനയ്‌ക്കെതിരേ ക്വാറന്റൈന്‍ ലംഘനത്തിനും കേസ്

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വവുമല്ല: മുഖ്യമന്ത്രി

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ - പി.കെ ശ്രീമതി

ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ അനുമതി ഉടന്‍

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ

കേരളത്തില്‍ കോളേജുകള്‍ തുറക്കുന്നു, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

View More