Image

മലപ്പുറത്ത് റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം

Published on 16 May, 2021
മലപ്പുറത്ത് റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം


മലപ്പുറം: അര്‍ധരാത്രിയോടെ നിലവില്‍ വരുന്ന മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലാ അധികൃതര്‍ പുറത്തിറക്കി.   അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. രാത്രി ഏഴിന് ഹോട്ടലുകള്‍ അടക്കണം. അവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം കരുതണം.   

റേഷന്‍ കാര്‍ഡ് നമ്പര്‍ അവസാന ഒറ്റ അക്കം ആയവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും അവസാന അക്കം ഇരട്ട അക്കം ആയവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. കാര്‍ഡ് കൈവശമില്ലാത്തവര്‍ സത്യവാങ്മൂലം കൈവശം കരുതണം തുടങ്ങിയ നിയന്ത്രമങ്ങളാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക