Image

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

Published on 16 May, 2021
കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്ക്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റിയനാ (62) ണ് മരിച്ചത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലെ പുളിയന്‍മല അപ്പന്‍പാടിക്ക് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

ഭര്‍ത്താവ് വെണ്ടാനത്ത് പി.ഡി. സെബാസ്റ്റിയന്‍(70), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അരുണിന്റെ ഭാര്യ ഡോക്ടര്‍ ബ്ലെസി ചുമതലയേല്‍ക്കുന്ന മുണ്ടിയെരുമ പി.എച്ച്.സിയില്‍ പോയ ശേഷം തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തില്‍ നിന്ന വന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഉടന്‍തന്നെ ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. 

പി.ഡി സെബാസ്റ്റിയന്‍(റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ്). മകന്‍: അരുണ്‍ സെബാസ്റ്റിയന്‍. മരുമകള്‍: ഡോ. ബ്ലെസി അരുണ്‍ (നെടുങ്കണ്ടം പി.എച്ച്.സി). സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക