സംഗീത സംവിധായകന് രഞ്ജിന് രാജ് അച്ഛനായി. ജോസഫ് എന്ന ചിത്രത്തിലെ പൂമോത്തോളെ നീയെരിഞ്ഞ... എന്ന ഗാനത്തിലൂടെയാണ് രഞ്ജിന് ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ ശില്പയ്ക്കും കുഞ്ഞിനും ഒപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് രഞ്ജിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. 'അവന് എത്തി' എന്ന അടിക്കുറിപ്പോടെ മകനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു നില്‍ക്കുന്നതിന്റെ ക്യൂട്ട് ചിത്രം രഞ്ജിന് പോസ്റ്റ് ചെയ്തു. നിരവധി പേരാണ് രഞ്ജിനും ശില്പയ്ക്കും ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയത്. 2013ലാണ് രഞ്ജിനും ശില്പയും വിവാഹിതരായത്.
ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജോസഫി'ലെ 'പൂമുത്തോളെ' എന്ന പാട്ടിലൂടെ ആസ്വാദകഹൃദയങ്ങളില്‍ ഇടം പിടിച്ച സംഗീതജ്ഞനാണ് രഞ്ജിന് രാജ്. സംഗീതസംവിധായകന് ആകണം എന്നായിരുന്നു എക്കാലവും ആഗ്രഹിച്ചിരുന്നതെങ്കിലും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ ഗായകനായിട്ടായിരുന്നു രഞ്ജിന്റെ തുടക്കം. 2013ല്‍ സംഗീതസംവിധാനരംഗത്തു ചുവടുവച്ചു.