Image

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 17 May, 2021
ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

ഭാഗ്യംകൊണ്ടു മാത്രം പ്രസിഡണ്ടായി തീര്‍ന്ന വ്യക്തിയാണ് ജോ ബൈഡന്‍. കൊറോണ വൈറസെന്ന വ്യാളിയെ ചൈന തുറന്നു വിട്ടില്ലായിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംബിനെ തോല്‍പിക്കാന്‍ ബൈഡന് ആകുമായിരുന്നില്ല. അമേരിക്ക കണ്ട ശക്തനായ പ്രസിഡണ്ടായിരുന്നു ട്രംപ്, ഏറ്റവും ബലഹീനന്‍ ബൈഡനും.. 

അദ്ദേഹം അവസാനം വരെ മടിച്ചുനിന്നതാണ്. ഒബാമയും നാന്‍സി പെലോസിയുംകൂടി തള്ളിക്കയറ്റിവിട്ടതാണ്.  താന്‍ പിന്‍സീറ്റിലിരുന്ന് ഭരിച്ചോളാമെന്ന് ഒബാമ ധൈര്യപ്പെടുത്തി. അതാണിപ്പോള്‍ നടക്കുന്നത്. കമല ഹാരീസിനും ഒബാമയോടുള്ള വധേയത്വം പറഞ്ഞറിയിക്കാന്‍ വയ്യത്തതാണ്. കാലിഫോര്‍ണിയിലെ വെറുമൊരു ആറ്റോര്‍ണിയായിരുന്ന അവരെ വൈസ് പ്രസിഡണ്ടാക്കി 

 പ്രസിഡണ്ടായത്തിനു   ഒബാമ കടപ്പെട്ടിരിക്കുന്നത് അമേരിക്കയെ കുട്ടിച്ചോറാക്കിയ മുന്‍പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്‌ളിയു ബുഷിനോടാണ്. അനാവശ്യമായ യുദ്ധങ്ങളിലൂടെ രാജ്യത്തിന്റെ സമ്പത്തും ആറായിത്തില്‍പരം യുവതീയുവാക്കളുടെ, പട്ടാളക്കാരുടെ, ജീവനും തുലച്ച പ്രസിഡണ്ടിനോടുള്ള ജനങ്ങളുടെ അപ്രീതിയാണ് ഒബാമയുടെ വിജയത്തില്‍ കലാശിച്ചത്. ഒബാമ നല്ലൊരു പ്രാസംഗീകനായിരുന്നു, മോശം ഭരണാധികാരിയും. നല്ലതുപോലെ സംസാരിക്കാന്‍ കഴിവുള്ളവര്‍ നല്ല ഭരണാധികാരി ആയിക്കൊള്ളണമെന്നില്ല. സംസാരിക്കാന്‍ കഴിവില്ലാത്ത, വാപൊളിച്ചാല്‍ മണ്ടത്തരങ്ങള്‍ പറയുന്ന ട്രംപായിരുന്നു നല്ല ഭരണാധികാരി. അമേരിക്ക കണ്ട നല്ല പ്രസിഡണ്ടുമാരില്‍ ഒരാളായി ചരിത്രം ട്രംപിനെ വാഴ്്ത്തും എന്നതില്‍ സംശയമില്ല.

അമേരിക്കയെന്ന രാജ്യത്തെ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഇവിടേക്ക് കുടിയേറുന്ന  തീവ്രവാദികളെ തടഞ്ഞത് ട്രംപായിരുന്നെങ്കില്‍ ബൈഡന്‍ പ്രസിണ്ടായതിന്റെ അടുത്തദിവസം പച്ചക്കൊടിവീശി അവരെ സ്വാഗതംചെയ്യുകയായിരുന്നു. മെക്‌സിക്കോയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും തൊഴില്‍തേടി വരുന്നവരെപ്പോലെയല്ല രാജ്യം നശിപ്പിക്കാന്‍ വരുന്ന തീവ്രവാദികള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് ആയിരങ്ങളെകൊന്നു .

ബൈഡന്‍ചെയ്ത മറ്റൊരു "സല്‍പ്രവര്‍ത്തി’ ഗാസയിലെ ഹമാസിന് നൂറ് മില്ല്യണ്‍ ഡോളര്‍നല്‍കി.  അവര്‍ ആ പണം എന്തിന് വിനിയോഗിക്കുന്നു എന്ന് ബൈഡന്‍ ഭരണകൂടം അന്വേഷിച്ചിട്ടുണ്ടോ.  സഹതാപം തോന്നുന്നെങ്കില്‍ എന്തുകൊണ്ട് ആപണം മ്യാന്‍മയാരില്‍നിന്ന് കുടിയിറക്കപ്പെട്ട റോഹിന്‍ഗ്യ മുസ്‌ളീങ്ങളുടെ പുനരധിവായത്തിന് നല്‍കിയില്ല. തീവ്രവാദികളെ സഹായിക്കാന്‍ അമേരിക്ക പണംനല്‍കിയെന്നുകേട്ടാല്‍ ചിരിക്കാത്തവരായി ലോകത്തില്‍ ആരെങ്കിലും ഉണ്ടായിരിക്കുമോ 

പാകിസ്ഥാനിലേക്ക്  കടന്നുകയറി ബിന്‍ലാഡനെ കൊല്ലാനുള്ള അമരിക്കിന്‍ ഓപ്പറേഷന് എതിരുനിന്നത് മറക്കാറായിട്ടില്ല .   9-11 പോലുള്ള ഒരാക്രമണം രാജ്യത്തുണ്ടാവുകയാണെങ്കില്‍ എന്തുണ്ടാകും? 

ഇസ്രായേല്‍ - പാലസ്റ്റീന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥശ്രമത്തിന് ബൈഡന്‍ അയച്ചിരിക്കുന്നത് ഒരു മുസ്ലീമിനെ തന്നെയാണ്. മറ്റുരണ്ട് മദ്ധ്യസ്ഥന്മാര്‍ ഈജിപ്തും ഘത്തറുമാണ്. ഈ രണ്ടുരാജ്യങ്ങളും ഇസ്രായേല്‍ തകരണമെന്ന് മനസാ ആഗ്രഹിക്കുന്നവരാണ്. 

ഇവര്‍ മൂന്നുപേരുംകൂടി ഇസ്രായേലിന് സമര്‍ര്‍പ്പിച്ചിരിക്കുന്ന ഒത്തുതീര്‍പ്പു ഫോര്‍മുലയാണ് രസകരം. ഒരുവര്‍ഷത്തേക്ക് ഹമാസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കമൊന്നും ഉണ്ടാകത്തില്ല. കാരണം അവരുടെ ആവനാഴിയിലെ ആയുധങ്ങളെല്ലാം തീര്‍ന്നിരിക്കയാണ്. അതുകൊണ്ട് പുതിയത് വാങ്ങാനും നിര്‍മ്മിക്കാനും ഈ ഒരുവര്‍ഷത്തെ ഇടവേള ഉപയോഗിക്കാം. ഇറാനില്‍നിന്ന് മിസൈലുകള്‍ വാങ്ങാനുള്ള പണം നൂറുമില്ല്യണ്‍ ഡോളര്‍ ബൈഡന്‍ തന്നിട്ടുണ്ട്. ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും ഇസ്രായേലിലേക്ക് വാണങ്ങള്‍ തൊടുക്കാമല്ലൊ. എങ്ങനെയുണ്ട് ഒത്തുതീര്‍പ്പ് ഫോര്‍മുല? 

കേട്ടപാടെ ഇസ്രായേല്‍ ഫോര്‍മുല നിരസിച്ചു.  

 

Join WhatsApp News
Sam Thomas 2021-05-17 09:15:03
In just four months Biden weakness and executive orders have our country spiraling downward. Unemployment is 9% because the covid bill passed by democrats alone is providing more money for people to stay home than work. Inflation is rising quickly in the building material and food industries. Ford is moving a manufacturing plant to Mexico to avoid Biden taxes. Gas prices are rising, oil is up 80% aided by closing of the Keystone pipeline, not to mention the jobs lost. Previously we were energy independent, not now. The southern border is essentially open, last count 18,000 kids in cages. Israel and Palestine are in a war. Russia is positioning troops to invade Ukraine and China is doing the same to take over Taiwan. You won’t see this on the msm, Biden has 3 ½ years remaining in his term.
Tom Cat 2021-05-17 09:24:18
Fraudulent elections have consequences
Mary Luckose.NJ 2021-05-17 09:33:57
130 days ago terrorists ransacked the US Capitol and *hours later* 138-of-202 (68%) House republicans voted to make trump a dictator. They tried to finish the rioters’ job and end democracy. Never forget it. Dear Sam; when we reach a certain age, the brain cells become inactive. That is the time to stop writing. You already passed that stage long ago.
CID Mooosa 2021-05-17 09:50:37
somebody have some common sense about the last election.Problems mounting up in this country one after another but Democracies need that like the author said Obama is in the back seat as he is a eloquent speaker and no other quality and capacity he has and poor Biden it is only five months and how long he is going to steer the countrywith all these political turmoils and economical clashes and he has no back bone as our Democratic Malayalees claims.
Coron Mani 2021-05-17 12:21:35
The Capitol riot was BAD, and everyone condemns it. But, dismissing Left wing Antifa and BLM riots as "just burning small businesses" and "totally different" is dishonest. Rioters burned down an active precinct with cops initially in it, set up a literal city-state, and rioters attacked the Portland federal courthouse with mortars for 100 days. The hypocrisy and intellectual dishonesty is stunning.
നുണ വിദ്യ ആകുമ്പോള്‍ 2021-05-17 13:13:58
Who will tell the #GOP that the foundation they've set for calling themselves victims of the Democratic Party is their belief that the Dems are so much smarter than they are that Dems "get away with everything"? Is that really how the GOP wants to present itself? REALLY?
TRUMP VS BIDEN 2021-05-17 13:39:44
Did you forget the looting, burning and rioting in the past summer? If you forget that within the last ten months and remem ber only the last four months, there is a problem with your memory. You need to use memory foam pillow like Mr. Biden. This NJ lady has no right to write about other people. Watch more "SIMSON" cartoons for more working brain cells. PIPEDREAMS?
ജോസഫ് മരങ്ങാട്ട്, ന്യൂയോർക്ക് 2021-05-17 15:32:46
a. കുറഞ്ഞ വേതനം പതിനഞ്ചാക്കും എന്ന് പറഞ്ഞാണ് പാവങ്ങളുടെ വോട്ട് വാങ്ങിയത്. പാലം കടന്നതും കൂരായണ.. വോട്ട് ചെയ്തവർ വിഢികൾ... ബെയ്‌ജിങ്‌ ബൈഡുവെ നമ്പിനാൻ, നമ്പിനാൻ *മ്പിനാൻ. b. ട്രംപിനെ പോലെ മനക്കരുത്തുള്ള ഒരു തന്ത്രശാലി പ്രസിഡൻറ് ആയിരുന്ന സമയത്ത്, പാമ്പുകൾ പോലും പത്തി ഉയർത്തിയിട്ടില്ല, പിന്നെയാണോ ഞാഞ്ഞൂലുകൾ? ഇന്ന് എവിടേയും സംഘർഷം.. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ. c. അതിർത്തി ആർക്കും ഓടികയറാൻ പാകത്തിന് തുറന്ന് കൊടുത്തിരിക്കുന്നു. തുറന്ന അതിർത്തിയിലൂടെ മയക്ക് മരുന്ന് നിർലോഭം പ്രവഹിക്കുന്നു. കൊച്ചു കുട്ടികളെ മുതലെടുക്കുന്നവർ വേറെ. ട്രംപിന്റെ വായിൽ നാവ് കാരണം ഒരു രാജ്യം കുട്ടിച്ചോറാകുന്നത് കാണേണ്ടിവരുമല്ലോ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക