Image

കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്നുമുതല്‍

Published on 17 May, 2021
കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്നുമുതല്‍
തിരുവനന്തപുരം: പതിനെട്ടുവയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് കുത്തിവെപ്പ് നല്‍കുക. വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍. ഇവര്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്., ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ഈ വിഭാഗത്തില്‍ ഇതുവരെ 35,000 പേര്‍ വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1000 പേരുടെ അപേക്ഷ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക