Image

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

പി.പി.ചെറിയാന്‍ Published on 17 May, 2021
ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍
വാഷിംഗ്ടണ്‍ ഡി.സി.: ഒരാഴ്ചയായി തുടര്‍ന്ന പശ്ചിമേഷ്യ സംഘര്‍ഷം തുടങ്ങി അവസാനിപ്പിക്കണമെന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.

സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഞായറാഴ്ചയായിരുന്നുവെന്ന് ഗാസാ അധികൃതര്‍ അറിയിച്ചു. 40 പേരാണ് ഒരൊറ്റ ദിവസം ഇവിടെ കൊല്ലപ്പെട്ടത്.

അനിശ്ചിതമായി സംഘര്‍ഷം തുടരുന്നത് റീജിയനെ അസ്ഥിരപ്പെടുത്തുമെന്ന് യു.എന്‍. സെക്രട്ടറി പറഞ്ഞു. പുതിയ അക്രമ സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.
തിങ്കളാഴ്ച രാവിലെ എണ്‍പതോളം വ്യോമാക്രമണമാണ് ഗാസാ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ യിസ്രായേല്‍ നടത്തിയിട്ടുള്ള ഒരാഴ്ച സംഘര്‍ഷം പിന്നിടുമ്പോള്‍ 3000 റോക്കറ്റുകളാണ് ഗാസായില്‍ നിന്നും ഇസ്രായേലിലേക്ക് കൊടുത്തുവിട്ടത്.
ഭയം കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നും, ഗാസായിലെ മാധ്യമ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം തകര്‍ക്കപ്പെട്ടത് ആശങ്കയുളവാക്കുന്നതായും സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഗാസയില്‍ അനുഭവപ്പെടുന്ന ഫ്യൂവല്‍ ഷോര്‍ട്ടേജ് ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും, യു.എന്‍. ഗാസായിലേക്ക് ഫ്യൂവല്‍ അയക്കുന്നത് യിസ്രയേല്‍ അധികൃതര്‍ തടയരുതെന്ന് യു.എന്‍. ഡെപ്യൂട്ടി സ്‌പെഷല്‍ കോര്‍ഡിനേറ്റര്‍  ലില്‍ ഹേസ്റ്റിംഗ്‌സ് അഭ്യര്‍ത്ഥിച്ചു.

ഗാസായില്‍ ഇതുവരെ 188 പേര്‍ കൊല്ലപ്പെട്ടതില്‍ 55 കുട്ടികളും, 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 1230 പേര്‍ക്ക് പരിക്കേറ്റതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക